കേരളത്തിന് നന്മയുടെ കൈത്താങ്ങ്. :മെഗാ ഷോ നാളെ ബത്തേരിയിൽ
വയനാട്ടിലെ കലാകാരൻമാരുടെ സംഘടനയായ നന്മയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനൽകുന്നതിന് വേണ്ടി ഒരുക്കുന്ന മെഗാഷോ നാളെ ഉച്ചക്ക് 2-30 മുതൽ ബത്തേരി മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. ജില്ലയിലെ 101 കലാകാരൻമാർ ഒരുക്കുന്ന വൈവിധ്യമാർന്ന വിവിധ കലാപരിപാടികൾ കാണികൾക്ക് വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും. രാവിലെ
10 മണിക്ക് തെരുവോര ചിത്ര രചനയിലൂടെയാണ് പരിപാടികൾക്ക് തുടക്കം കുറിക്കുക. തുടർന്ന് ഉച്ചക്ക് 2.30 മുതൽ 101 പ്രശ്സ്ത കലാകാരൻമാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും. നൃത്ത നൃത്ത്യങ്ങൾ ,ജുഗൽ ബന്ദി ,മാജിക് ഷോ ,സിനിമാറ്റിക് ഡാൻസ് ,നാടകം തുടങ്ങി വിവിധ കലാ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. ഇതിലൂടെ ലഭിക്കുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകും. പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകരായ കെ.വി സ്റ്റാനി ,എ.കെ പ്രമോദ് ,അരവിന്ദൻ മങ്ങാട് ,വിശാലാക്ഷി ചന്ദ്രൻ , റസി ഷാജി ദാസ് തുടങ്ങിയവർ അറിയിച്ചു.
ജയരാജ് ബത്തേരി





Leave a Reply