April 29, 2026

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ 30 ഗ്രാം ചരസ്സുമായി യുവാവ് പിടിയിൽ

0
IMG-20180921-WA0001
By ന്യൂസ് വയനാട് ബ്യൂറോ
 ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ 30 ഗ്രാം ചരസ്സുമായി യുവാവ് പിടിയിൽ
കോഴിക്കോട് രാമനാട്ടുകര നെല്ലിക്കോട് സ്വദേശി തറമ്മൽപെറ്റ അനഘേഷ് ആനന്ദൻ( 20) ആണ് ചരസ്സുമായി പിടിയിലായത്.കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെ    സംഭവം.മൈസൂർ-തൃശൂർ കെ.എസ്.ആർ.ടി.സി ബസ്സിൽ നിന്നുമാണ് വാഹന പരിശോധനക്കിടെ ഇയാളെ എക്സൈസ് ചെക്ക്പോസ്റ്റ് അധികൃതർ പിടികൂടിയത്. 30 ഗ്രാം ചരസ്സ് ഇയാളിൽ നിന്നും കണ്ടെടുത്തു.ബംഗ്ലുരുവിൽ നിന്നുമാണ് ചരസ്സ് വാങ്ങിയതെന്നാണ് ചോദ്യം ചെയ്യലിൽ അനഘേഷ് ആനന്ദൻ പറഞ്ഞതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. തുടരന്വേഷണത്തിന്റെ ഭാഗമായി ഇയാളെ ബത്തേരി എക്സൈസ് റെയ്ഞ്ച് ഓഫീസിലേക്ക് കൈമാറി. മുത്തങ്ങ എക്സൈസ് ഇൻസ്പെക്ടർ ബെന്നി ജോർജിന്റെ നേതൃത്വത്തിൽ പി.ഇ.ഒമാരായ വി.ആർ.ബാബുരാജ്, പി.കെ.പ്രഭാകരൻ ,സി.ഇ.ഒമാരായ കെ.ജോണി, സി.ഡി.സാബു എന്നിവരാണ് വാഹന പരിശോധന നടത്തിയതും പ്രതിയെ കസ്റ്റഡിയിലെടുത്തതും. .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *