May 20, 2024

ഇരട്ട കൊലപാതകത്തിന്റെ കാരണമറിഞ്ഞാൽ അതിശയിക്കും: വിശ്വനിൽ നിന്ന് കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നു.

0
Img 20180918 Wa0028
മാനന്തവാടി: നാടിനെ നടുക്കിയ കണ്ടത്തുവയൽ ഇരട്ട കൊലപാതകത്തിൽ പിടിയിലായ പ്രതി വിശ്വനാഥനെ ചോദ്യം ചെയ്യൽ തുടരുകയാണ്. ചൊവ്വാഴ്ച   അറസ്റ്റിലായ  വിശ്വനെ  ബുധനാഴ്ച പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ആറ് ദിവസത്തേക്കാണ് കസ്റ്റഡിയിലുള്ളത്. 

     ചെറുപ്പം മുതൽ സ്ത്രീകൾ മാത്രമുള്ള സ്ഥലങ്ങളിൽ ഒളിഞ്ഞു നോട്ടവും   മോഷണവുമായിരുന്നു വിശ്വന്റെ ഹോബി. പിടിക്കപ്പെട്ടാലും ഭയമില്ല. പുറത്തിറങ്ങിയാൽ വീണ്ടും ഒളിഞ്ഞുനോട്ടവും മോഷണവും തുടരും. മോഷണത്തിനിടെ ഒരു തവണ കിണറ്റിൽ വീണിട്ടും  രക്ഷപ്പെട്ടു. മറ്റൊരു തവണ നാട്ടുകാർ തലയടിച്ചു പൊട്ടിച്ചു .ശസ്ത്രക്രിയ  നടത്തി വീണ്ടും മോഷണത്തിൽ സജീവമായി. 
>  ജീവിത ചിലവ് വർദ്ധിച്ചത് കാരണമായി.
         മോഷ്ടാവും ക്രിമിനലുമാണങ്കിലും ധൂർത്തില്ല. മദ്യപാനം മാത്രമാണ് മറ്റൊരു ഹോബി. ആശാരി പ്പണിയും കെട്ടിടം പണിയുമാണ് ജോലി. ഈ ജോലികൾ ഇല്ലാതാവുമ്പോൾ ലോട്ടറി വില്പന നടത്തും. വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും മക്കളില്ലാത്തതിനാൽ ഭാര്യയുടെ  ചികിത്സക്കായും നല്ല തുക ചിലവായി. ജീവിത ചിലവ് വർദ്ധിച്ചപ്പോൾ ഇടക്ക് ഗൾഫിൽ പോയി. അവിടെ കൃത്യമായ ശമ്പളത്തോടെ ജോലി ലഭിക്കാതെയാപ്പോൾ മടങ്ങിപോന്നു. വീണ്ടും മോഷണം അവസാനിപ്പിച്ച്  ഗൾഫിലേക്ക് തിരിച്ചു പോകാനിരുന്നപ്പോൾ ഭാര്യയുടെ ആരോഗ്യനില ഗുരുതരമായി. മോഷ്ടാവാണങ്കിലും ജീവിത ചിലവു കൾക്കിടയിൽ വരുന്ന സാമ്പത്തിക ബാധ്യത നീട്ടി വക്കാൻ വിശ്വൻ തയ്യാറല്ല. മോഷ്ടിച്ചാണങ്കിലും ബാധ്യതകൾ തീർക്കും. ഭാര്യയുടെ ചികിത്സ, ലോട്ടറി വില്പനയ്ക്കായി കാർ വാങ്ങൽ, സ്വന്തം ചികിത്സ, ഗൾഫിൽ പോകാനുള്ള  ചിലവ് എന്നിങ്ങനെയാണ് സാമ്പത്തിക ബാധ്യത വർദ്ധിച്ചത്. 
>. ഒരു കാരണം ബസിൽ ഉറങ്ങി പോയത്.
        ഇരട്ടക്കൊല നടന്ന ജൂലൈ അഞ്ചിന് ഈ സംഭവം മുൻകൂട്ടി ആസൂത്രണം ചെയ്തതൊന്നുമായിരുന്നില്ല. അങ്ങനെയൊരു  പതിവ് വിശ്വനില്ല. നല്ല മഴയുള്ള ദിവമായിരുന്നു അന്ന്. കുറ്റ്യാടിയിൽ നിന്ന് മദ്യപിച്ചാണ് മാനന്തവാടിക്കുള്ള കെ.എസ്. ആർ.ടി.സി. ബസിൽ കയറിയത്. ടിക്കറ്റ് എടുത്തത്  വീടിനടുത്തെ സ്റ്റോപ്പിലേക്കായിരുന്നുവത്രെ. ബസിലിരുന്ന് ഉറങ്ങിപ്പോയി. ഉണർന്നപ്പോൾ മക്കിയാട് കാഞ്ഞിരങ്ങാട് കഴിഞ്ഞു. തൊട്ടടുത്ത സ്റ്റോപ്പിൽ ഇറങ്ങി. മരണപ്പെട്ട ദമ്പതികളുടെ  റോഡരികിലുള്ള വീട്ടിൽ വെളിച്ചം കണ്ടു . വാതിൽ തുറന്ന് കിടന്നത് ശ്രമം എളുപ്പമാക്കി.  അകത്ത് കടന്നപ്പോൾ ഇരുവരും ഉറങ്ങുകയായിരുന്നു. കൊലപാതകമെന്ന ഉദ്ദേശമേ ഉണ്ടായിരുന്നില്ല. സ്വയം രക്ഷക്കാണ് ഒരു കമ്പിവടി കൈയ്യിൽ കരുതിയത്. ദമ്പതികൾ ഉണർന്നപ്പോൾ അടിച്ചു വീഴ്ത്തി തലയിൽ അമർത്തി കൊല നടത്തി. സ്വർണ്ണം മാത്രം മോഷ്ടിച്ചു. 
> രസകരമായ ശീലങ്ങൾ
   വിശ്വന്റെ മോഷണത്തിനുമുണ്ട് ചില പ്രത്യേകതകൾ. മോഷ്ടിച്ച് കഴിഞ്ഞാൽ വെപ്രാളത്തിൽ ഓടുന്ന പതിവൊന്നുമില്ല. മോഷണം നടത്തുന്ന സ്ഥലത്ത് നിന്ന് തന്നെ കൈയ്യും കാലും മുഖവും കഴുകി മുടി ചീകിയൊതുക്കി  നല്ല സ്റ്റൈലിൽ മടങ്ങും. കണ്ടത്തുവയൽ സംഭവത്തിന് ശേഷവും ഈ ശീലം ആവർത്തിച്ചു. അതിനിടെ ചീപ്പ് നിലത്ത് വീണ് പോയത്. കൊലപാതകം നടന്ന വീട്ടിൽ നിന്ന് കണ്ടെടുത്ത ചീപ്പ് തന്റേത് തന്നെയാണന്ന് വിശ്വൻ പോലീസിനോട് പറഞ്ഞു. 
> മോഷണം കഴിഞ്ഞ് മോഷണമുതലുമായി ഉറക്കം. 
     കണ്ടത്തുവയലിൽ കൊലപാതകം നടത്തി മോഷ്ടിച്ച സ്വർണ്ണവുമായി പുലർച്ചെ നാല് മണി വരെ ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങി. അതിന് ശേഷം ഒരു ലോറിയിൽ കയറി നാട്ടിലേക്ക് പോയി. 
           ആഗസ്റ്റ് മാസം അവസാനം ഗൾഫിലേക്ക് വിശ്വൻ മടങ്ങി പോകാനിരുന്നതാണ്.  മോഷ്ടിച്ച സ്വർണ്ണം കുറ്റ്യാടിയിൽ സേട്ടുവിന് വിറ്റ് കിട്ടിയ പണം കൊണ്ട്   ഭാര്യയുടെ ഗർഭപാത്രത്തിൽ ശസ്ത്രക്രിയ സെപ്റ്റംബർ 26 ന് നടത്താൻ നിശ്ചയിച്ചു. 13000 രൂപ ഇതിനകം ഈ തുകയിൽ  നിന്ന്  ചികിത്സക്ക് ചിലവഴിച്ചു. 
50,000 രൂപ ബന്ധുവായ ഒരു സ്ത്രീക്ക് കുടുംബശ്രീയിലെ ബാധ്യത തീർക്കാൻ കൊടുത്തു . ലോട്ടറി വില്പനക്കായി വാങ്ങിയ കാറിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. 25000 രൂപ ആ ഇനത്തിൽ ചിലവഴിച്ചു. എന്നാൽ കാർ വിശ്വന്റെ കൈവശമില്ല. അനധികൃതമായി മദ്യം കടത്തുന്നതിനിടെ പോലീസ് പിടികൂടിയ കാർ ചൊക്ലി പോലീസ് സ്റ്റേഷനിലാണ്. 
ഇനിയും അതിശയകരമായ ഒട്ടേറെ വിവരങ്ങൾ അടുത്ത ദിവസങ്ങളിലെ ചോദ്യം ചെയ്യലിൽ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
     
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *