May 22, 2026

ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് സൗജന്യഹൃദയ രോഗ നിർണ്ണയ ചികിൽസാ ക്യാമ്പ് നടത്തി

0
rotleo
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :  ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് വയനാട്ടിലെയും ഗൂഡല്ലൂരിലെയും റോട്ടറി ക്ലബ്ബുകൾ, കൽപ്പറ്റ ലിയോ കാർഡിയാക് സെൻറർ, കോഴിക്കോട് മെട്രോ റെയ്ഡ് ഇൻറർനാഷണൽ കാർഡിയാക് സെൻറർ, വയനാട് ഡിസ്ട്രിക്റ്റ് ലീഗൽ സർവീസ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ  സൗജന്യഹൃദയ രോഗ നിർണ്ണയ ചികിൽസാ ക്യാമ്പ് കൽപ്പറ്റ ലിയോ ഹോസ്പിറ്റലിൽ വെച്ച് സംഘടിപ്പിച്ചു. ജില്ലാ സബ് – ജഡ്ജ്  ശ്രീമതി കെ.പി. സുനിത ക്യാമ്പ് ഉൽഘാടനം ചെയ്തു. ഡോ :ടി.പി.വി. സുരേന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഡോ: മുഹമ്മദ് മുസ്തഫ മുഖ്യ പ്രഭാഷണം നടത്തി. അറുന്നൂറോളം പേർ പങ്കെടുത്ത ക്യാമ്പിൽ ഡോ: നന്ദകുമാർ, ഡോ: മുഹമ്മദ് ഷലൂബ്, ഡോ: അരുൺ ഗോപി ,ഡോ :പി വി. ഗിരീഷ്, ഡോ: എസ്. ബിജു എന്നിവർ  ക്യാമ്പീൽ പങ്കെടുത്തവർക്ക് രോഗനിർണ്ണയം നടത്തുകയും പങ്കെടുത്ത മുഴുവൻ പേർക്കും ഇ.സി.ജി – യും രക്ത പരിശോധനയും കൂടാതെ അവശ്യമുള്ളവർക്ക് ഇ.സി.എച്ച്.ഒ ,  ടി.എം.ടി. തുടങ്ങിയവ സൗജന്യമായി ചെയ്തു നൽകി, ക്യാമ്പിനോടനുബന്ധിച്ച് വയനാട്ടിലെ ഡോക്ടർമാരെ ഉൾപ്പെടുത്തി വൈത്തിരി വില്ലേജിൽ വെച്ച് ഹൃദയ രോഗ സംബന്ധമായ സെമിനാറും സംഘടിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *