കെ.പി വത്സൻ നിര്യാതനായി
കെ.പി വത്സൻ നിര്യാതനായി
ബത്തേരി: – സുൽത്താൻ ബത്തേരിയിലെ പൊതുരംഗത്തും ,രാഷ്ടീയ രംഗത്തും സജീവ സാന്നിധ്യമായിരുന്ന കൊറവൻകുടിയിൽ വത്സൻ (64) നിര്യാതനായി. ശനിയാഴ്ച രാത്രി 10 -30 ഓടെ ബത്തേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചു കാലമായി രോഗ ബാധിതനായി കിടപ്പിലായിരുന്നു. ആദ്യകാല കെ.എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഇദ്ദേഹം ഡി.സി.സി അംഗം ,കോൺഗ്രസ് ബ്ലോക് സെക്രട്ടറി ,സംസ്ഥാന ഫോറസ്റ്റ് അഡ്വൈസറി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. ഡി.ഐ.സി ,എൻ.സി.പി നേതൃനിരയിലും പ്രവർത്തിച്ച വത്സൻ അവസാനകാലം സി.പി.എം അംഗമായിരുന്നു. സംസ്കാരം നടത്തി. ഭാര്യ മേരി ,മക്കൾ .. വിമേഷ് ,വിപിൻ ,വിനീഷ് ,മരുമക്കൾ ചിഞ്ചു , ലജി ,ലിപിന .





Leave a Reply