October 12, 2026

കയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു

0
IMG-20181009-WA0133
By ന്യൂസ് വയനാട് ബ്യൂറോ

തിരുനെല്ലി: ഗവ:ആശ്രമം സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പുറത്തിറക്കിയ കയ്യെഴുത്ത് മാസികകൾ 'ഇത് ഞങ്ങളുടെ മേൽവിലാസം' (എച്ച്. എസ് വിഭാഗം), ധ്യാനഗന്ധങ്ങൾ (യു.പി വിഭാഗം) എന്നിവ സ്കൂൾ സീനിയർ സൂപ്രണ്ട് മജീദ്‌ എം തലപ്പുഴ പ്രകാശനം ചെയ്തു. കുട്ടികളുടെ രചനകൾ കുട്ടികൾ തന്നെ എഡിറ്റ് ചെയ്ത് പകർത്തി എഴുതിയാണ് മാഗസിൻ തയ്യാറാക്കിയത്. സീനിയർ അസിസ്റ്റന്റ് ജമാലുദ്ധീൻ മണ്ടകത്തിങ്ങൽ, സ്റ്റാഫ് എഡിറ്റർ അപർണ.കെ.റെജി, ശ്രീജിത്ത് ഇന്ദീവരം എന്നിവർ നേതൃത്വം നൽകി. സ്കൂൾ തല സർഗോത്സവത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *