May 21, 2026

ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം

0
By ന്യൂസ് വയനാട് ബ്യൂറോ
2017-18 അദ്ധ്യയന വര്‍ഷത്തില്‍ ഹയര്‍സെക്കണ്ടറി വി.എച്ച്.എസ്.ഇ അവസാന വര്‍ഷ പരീക്ഷയില്‍ 90 ശതമാനത്തില്‍  കുറയാതെ മാര്‍ക്ക്  നേടിയ വിദ്യാര്‍ത്ഥികളുടെയും ഡിഗ്രി, പി.ജി, റ്റി.റ്റി.സി, ഐ.റ്റി.സി, പോളിടെക്‌നിക്, ജനറല്‍ നഴ്‌സിംഗ്, പ്രൊഫഷണല്‍ ഡിഗ്രി, എം.ബി.ബി.എസ്, പ്രൊഫഷണല്‍ പി.ജി, മെഡിക്കല്‍ പി.ജി, തുടങ്ങിയ അവസാന വര്‍ഷ പരീക്ഷകളില്‍ 80 ശതമാനത്തില്‍  കുറയാതെ മാര്‍ക്ക്  നേടിയ വിദ്യാര്‍ത്ഥികളുടെയും കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ മാതാപിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്,  അംഗത്തിന്റെ  ക്ഷേമനിധി പാസ്ബുക്കിന്റെ പകര്‍പ്പ്,  ബാങ്ക് അക്കൗണ്ട് പാസ് ബുക്കിന്റെ് പകര്‍പ്പ് എന്നിവ ഹാജരാക്കണം. സര്‍ക്കാര്‍,എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച് ആദ്യ അവസരത്തില്‍ പാസ്സായ വിദ്യാര്‍ത്ഥികള്‍ക്കും  കേരളത്തിലെ യൂണിവേഴ്‌സിറ്റികളില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. അവസാന തീയതി നവംബര്‍ 15.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *