November 6, 2026

യു ഡി എഫ് സായാഹ്നധർണ നടത്തി

0
03-1
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കേരള സർക്കാരിന് ബ്രൂവെറി ഡിസ്റ്റലറി അനുവദിച്ച എക്‌സൈസ് മന്ത്രി രാജിവെക്കുക, അർഹതപ്പെട്ട പ്രളയ ദുരിതബാധിതർക്ക് അടിയന്തര ധനസഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി യു ഡി എഫ് നടത്തു പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി കൽപ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സായാഹ്നധർണ നടത്തി. യോഗത്തിൽ യു ഡി എഫ് ചെയർമാൻ റസാഖ് കൽപ്പറ്റ അധ്യക്ഷനായിരുന്നു. യു ഡി എഫ് ജില്ലാചെയർമാൻ പി പി എ കരീം ഉദ്ഘാടനം ചെയ്തു. എൻ ഡി അപ്പച്ചൻ, പി പി ആലി, കെ വി പോക്കർഹാജി, യഹ്യാഖാൻ തലയ്ക്കൽ, എം എ ജോസഫ്, എം എം രമേശൻമാസ്റ്റർ, പി കെ അബ്ദുറഹ്മാൻ, പി കെ കുഞ്ഞിമൊയ്തീൻ, ടി ഹംസ, സി മമ്മി, ശോഭനകുമാരി, എൻ വേണുമാസ്റ്റർ, മാണി ഫ്രാൻസിസ്, ജി വിജയമ്മ ടീച്ചർ, നജീം കരണി, ഉഷാതമ്പി, എ പി ഹമീദ്, കെ കെ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *