May 15, 2024

കൈത്തറി ജീവനക്കാർക്ക് പരിശീലനം

0
സംസ്ഥാന കൈത്തറി വസ്ത്ര വികസന വകുപ്പും, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ
എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റും സംയുക്തമായി കൈത്തറി മേഖലയിൽ
പ്രവർത്തിക്കുന്ന സഹകരണ സംഘം സെക്രട്ടറിമാർക്കും, ഹാൻടെക്‌സ്, ഹാൻവീവ്, ജില്ല
വ്യവസായ കേന്ദ്രം ഇൻസ്‌പെക്ടർമാർക്കും ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.
കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജിയിൽ നടന്ന പരിശീലനം
സംസ്ഥാന കൈത്തറി വികസന ക്ഷേമനിധി ബോർഡ് ചെയർമാൻ അരക്കൻ ബാലൻ
ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലയിൽ നിന്നും 300 കോടി രൂപയുടെ കൈത്തറി
ഉത്പന്നങ്ങൾ കയറ്റുമതി ചെയ്തിരുന്നതായും മറ്റ് രാജ്യങ്ങളുടെ കിടമത്സരം മൂലം ഇപ്പോൾ
കയറ്റുമതി കുറഞ്ഞു വരികയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. വിപണി വിഹിതം
വർദ്ധിപ്പിക്കുന്നതിന് കൈത്തറി വകുപ്പ്, ഹാൻവീവ്, ഹാൻടെക്‌സ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്
ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി, ജില്ലാ വ്യവസായ കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിലെ
ഉദ്യോഗസ്ഥർ ഐക്യത്തോടെ പ്രവർത്തിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കൈത്തറി
തൊഴിലാളികളും കൈത്തറിയുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും
ഒരുമയോടെ പ്രവർത്തിച്ചപ്പോൾ സർക്കാരിന്റെ കൈത്തറി യൂണിഫോം പദ്ധതി
വിജയകരമായിത്തീർന്നകാര്യം എടുത്തു പറഞ്ഞ അദ്ദേഹം കൈത്തറി മേഖലയുടെ
സർവ്വതോന്മുഖമായ വികസനത്തിനും ബന്ധപ്പെട്ട എല്ലാവരും ആത്മ സമർപ്പണം
നടത്തണമെന്നും ആവശ്യപ്പെട്ടു. കാസറഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം
എന്നീ ജില്ലകളിൽ നിന്നുള്ള നൂറിൽപ്പരം പേർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് ചീഫ് എക്‌സിക്യൂട്ടീവ്
ഓഫീസർ & എക്‌സിക്യൂട്ടീവ് ഡയറക്ടർ ഇ. സലാഹുദ്ദീൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
ഹാന്റ്‌ലൂം ടെക്‌നോളജി എക്‌സിക്യൂട്ടീവ് ഡയറക്ടർ എൻ. ശ്രീധന്യൻ, കണ്ണൂർ ജില്ലാ
വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി. എൻ. അനിൽകുമാർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
ഹാന്റ്‌ലൂം ടെക്‌നോളജി ടെക്‌നിക്കൽ സൂപ്രുമാരായ ശ്രീനാഥ് എം, ബ്രിജേഷ് കെ. വി,
അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സന്തോഷ് കെ.വി, കീഡ് കോ-ഓർഡിനേറ്റർ എം. റ്റി
അജയകുമാർ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *