May 15, 2024

ഡോ. പി.നാരായണൻ നായർ അവാർഡ് വിൻസെന്റ് ജോണിന്

0
Img 20181012 153906
ഡോ. പി.നാരായണൻ നായർ അവാർഡ്
വിൻസെന്റ് ജോണിന്
മാനന്തവാടി :
വയനാട്ടിൽ നിന്നുള്ള പ്രഥമ എം.ബി.ബി.എസ്.ഡോക്ടർ പി.നാരായണൻ നായരുടെ പേരിൽ ഡോ: പി.നാരായണൻ നായർ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ അവാർഡിന് വിൻസെന്റ് ജോൺ വടക്കുംചേരിൽ അർഹനായി.
 വയനാട് ജില്ലയിൽ പൊതുജനാരോഗ്യ രംഗത്ത്  നിസ്വാർത്ഥ സേവനം അനുഷ്ഠിക്കുന്നവരെ പ്രോൽസാഹിപ്പിക്കാൻ വേണ്ടി ഏർപ്പെടുത്തിയ അവാർഡിനാണ് വിൻസെന്റ് ജോണിനെ   തെരഞ്ഞെടുത്തത്.
പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
അഗതി ശുശ്രൂഷ രംഗത്ത് രണ്ട് പതിറ്റാണ്ടായിനിസ്തുലവും നിസ്വാർഥവുമായി സേവനം അനുഷ്ഠിച്ചു കൊണ്ടിരിക്കുന്ന 
വിൻസെന്റ് അവയവ ദാനത്തിന്റെ സന്ദേശം സ്വജീവിതത്തിലൂടെ പ്രാവർത്തികമാക്കുകയും ചെയ്ത വ്യക്തിയാണ്
. നിരവധി കിടപ്പു രോഗികൾ
ഉൾപ്പെടെ അറുനൂറിലേറെ അഗതികളായ വ്യദ്ധ ജനങ്ങൾക്ക് സമാശ്വാസമേകിയ  ഓസാനാം ഭവൻ  എന്ന സ്ഥാപനത്തിന്റെ മുഴുവൻ സമയ പ്രവർത്തകനായ
 വിൻസന്റ് ഇരുനൂറ്റി അൻപതിലേറെ നിരാലംബരുടെ അന്ത്യനിമിഷങ്ങളിൽ അവർക്ക് ആശ്വാസമാകുകയും ഇവരിൽ ഒട്ടുമിക്കവരുടെയും ശവസംസ്ക്കാര ചടങ്ങുകൾ നിർവ്വഹിക്കുകയും ചെയ്ത് മാതൃകയായ വ്യക്തിത്വത്തിന് ഉടമയാണെന്ന് ട്രസ്റ്റ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു
2016 ഒക്ടോബർ 28 ന് ഞായറാഴ്ച ഉച്ചക്ക് 3 മണിക്ക് നടവയൽ ഓസാനാം
 ഭവനിൽസംഘടിപ്പിക്കുന്ന ചടങ്ങിൽ വെച്ച്മാനന്തവാടിക്കാരനായ കോഴിക്കോട് ജില്ലാ കലക്ടർ. യു.വി ജോസ്.പുരസ്കാരംവിൻസന്റ് ജോണിന് സമർപ്പിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു
പത്രസമ്മേളനത്തിൽ
ഡോ .കെ .വിജയകൃഷ്ണൻ, എൻ .യു 'ജോൺ, ഷെവലിയാർ  കെ.പി മത്തായി, ഡോ.സി.കെ.രഞ്ജിത്ത്.ജോർജ് ജോസഫ് എന്നിവർ സംബന്ധിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *