May 15, 2024

ഗ്രീൻ പിഗ്സ് ആന്റ് എഗ്ഗ്സ് മേള മാനന്തവാടിയിൽ തുടങ്ങി : ഞായറാഴ്ച സമാപിക്കും.

0
Img 20181012 Wa0092
മാനന്തവാടി: 

ശാസ്ത്രീയമായ പന്നിവളർത്തലിലൂടെ ജൈവസമ്പത്ത് നിലനിർത്താനും മാലിന്യ സംസ്കരണത്തിനുമായി    സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടത്തുന്ന മൂന്ന് ദിവസത്തെ ഗ്രീൻ പിഗ്ഗ് സ് ആന്റ് എഗ്ഗ് സ് മേള മാനന്തവാടിയിൽ തുടങ്ങി. 

 വയനാട്ടിലെ തനത്  സംസ്കാരം നിലനിർത്തുന്നതിനും  ജൈവസമ്പത്തിന്റെ ചൂഷണം ഇല്ലാതാക്കുന്നതിനും   മലിനീകരണ നിയന്ത്രണത്തിനുമായി  സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഇന്ത്യയിലാദ്യമായാണ് ഇത്തരമൊരു മേള നടത്തുന്നത്. പ്രദർശനം, ഭക്ഷ്യ
മേള   എന്നിവ കൂടാതെ പന്നികർഷകർ ,  ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ,  പൊതുജനങ്ങൾ എന്നിവരെ   ഉൾക്കൊള്ളിച്ച്  ശാസ്ത്രീയ പന്നിവളർത്തലിന്റെ സാധ്യതകളെ കുറിച്ചുള്ള സംസ്ഥാനതല ശിൽപ്പശാലയും ഇതോടനുബന്ധിച്ച് നടക്കുന്നുണ്ട്. മാനന്തവാടി വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റിയിൽ  നടക്കുന്ന മൂന്ന് ദിവസത്തെ മേള      ഹരിത കേരള മിഷൻ    എക്‌സിക്യുട്ടിവ് വൈസ് ചെയർപേഴ്സൺ
ഡോ.ടി.എൻ .സീമ ഉദ്ഘാടനം ചെയ്തു.  . മാനന്തവാടി നഗരസഭാ ചെയർപേഴ്സൺ വി.ആർ. പ്രവീജ് അധ്യക്ഷത വഹിച്ചു. നഗരസഭാ വികസന കാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ പി.ടി. ബിജു,  കൗൺസിലർ  ശാരദാ സജീവൻ ,
വയനാട് മൃഗസംരക്ഷണ ഓഫീസർ ഡോ. മീര മോഹൻദാസ്,  ജില്ലാ പ്ലാനിംഗ് ഓഫീസർ കെ.എം. സുരേഷ്,  പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ജോയ് ജോൺ,  ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: ആർ. രേണുക. എൻ വയർമെന്റൽ എഞ്ചിനീയർ എം.എം ഷിജു തുടങ്ങിയവർ പ്രസംഗിച്ചു. 
 കേരള വെറ്ററിനറി യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ.ജോസഫ് ഇ മാത്യു ശില്പശാലയിൽ 
മോഡറേറ്ററായിരുന്നു.
 "മിച്ചഭക്ഷണം  .. മൃഗപരിപാലന സാധ്യതകൾ'' എന്ന വിഷയത്തെക്കുറിച്ച് സെമിനാർ നടത്തി. വെറ്ററിനറി സർജൻ ഡോ: ആർ.സുധി, 
ജൈവ മാലിന്യ സംസ്കരണവും സാമൂഹിക കാഴ്ച്ചപ്പാടും എന്ന വിഷയത്തിലുള്ള സെമിനാർ
 ഹരിത കേരള മിഷൻ കൺസൾട്ടന്റ്  എൻ. ജഗ്ജീവൻ, സംയോജിത കൃഷി രീതികളും ജൈവ മാലിന്യ സംസ്കരണത്തിലെ സാധ്യതകളും എന്ന വിഷയത്തിൽ    ഡോ: ജി.എസ്. മധു,  കൂരാച്ചുണ്ട് മാതൃക എന്ന വിഷയത്തിൽ ഡോ: പി.കെ. സന്തോഷ് എന്നിവർ  ക്ലാസ്സുകൾ എടുത്തു. 
ശിൽപ്പശാലയിൽ  ജനപ്രതിനിധികളും കർഷകരും പങ്കെടുത്തു.   മിച്ചഭക്ഷണം എങ്ങിനെ മലിനീകരണമില്ലാതെ മൃഗങ്ങൾക്ക്  നൽകി മാംസയോഗ്യമാക്കാനുള്ള ശാസ്ത്രീയ രീതികളെ കുറിച്ച് വിദഗ്ദർ ശിൽപ്പശാലയിൽ വിശദീകരിച്ചു.മിച്ചഭക്ഷണത്തിന്റെ ദുരുപയോഗത്തെക്കുറിച്ച്    പൊതുജനങ്ങളിൽ ബോധവൽക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യാവുന്നതിന് ശിൽപ്പശാലക്ക് കഴിഞ്ഞതായി മുഖ്യ സംഘാടകരിലൊരാളായ 
   ശിൽപ്പശാലയോടനുബന്ധിച്ച്  വിവിധയിനം പന്നികളുടെ പ്രദർശവും, പന്നിയിറച്ചിയിൽ ഒരുക്കിയ വിഭവങ്ങളുടെ മേളയും വിവിധയിനം അലങ്കാര കോഴികളുടെ പ്രദർശനവും നടക്കുന്നുണ്ട്. മേള ഞായറാഴ്ച വൈകുന്നേരം സമാപിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *