April 29, 2024

പെട്രോള്‍, ഡീസല്‍ കൊള്ള; ഐ എന്‍ ടി യു സി പ്രതിഷേധത്തിലേക്ക്

0
കല്‍പ്പറ്റ: പെട്രോള്‍, ഡീസല്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ഐ എന്‍ ടി യു സി മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ കല്‍പ്പറ്റ റീജിയണല്‍ കമ്മിറ്റി ഒക്‌ടോബര്‍ 17ന് ബുധനാഴ്ച വൈകിട്ട് മൂന്ന് മണിക്ക് കല്‍പ്പറ്റ എച്ച് ഐ എം യു പി സ്‌കൂളിന് സമീപം സായാഹ്ന ധര്‍ണത്തും. കെ പി സി സി അംഗവും ഐ എന്‍ ടി യു സി ജില്ലാപ്രസിഡന്റുമായ പി പി ആലി ഉദ്ഘാടനം ചെയ്യും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയത്തിനെതിരെയും അടിക്കടി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ധനവിലവര്‍ധനവിലും, ഇന്‍ഷൂറന്‍സ് പ്രീമിയത്തിലുള്ള വര്‍ധനവിലും, പെട്രോള്‍, ഡീസല്‍ ഉല്പന്നങ്ങളുടെ നികുതിയില്‍ ഇളവ് വരുത്താത്തസംസ്ഥാനസര്‍ക്കാരിന്റെ നടപടിയിലും പ്രതിഷേധിച്ചാണ് സായാഹ്നധര്‍ണ. യോഗം ഐ എന്‍ ടി യു സി ജില്ലാവൈസ് പ്രസിഡന്റ് ഗിരീഷ് കല്‍പ്പറ്റ ഉദ്ഘാടനം ചെയ്തു. റീജിയണല്‍ പ്രസിഡന്റ് സാലി റാട്ടക്കൊല്ലി അധ്യക്ഷനായിരുന്നു. 


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *