April 29, 2024

രോഗികൾക്ക് ആശ്വാസമായി മലയാള മനോരമ മെഡിക്കൽ ക്യാമ്പ്

0

മാനന്തവാടി ∙ പ്രളയ ബാധിതർക്കായി മലയാള മനോരമയുടെ കൂടെയുണ്ട് നാട്
പദ്ധതിയിൽ മദ്രാസ് മെഡിക്കൽ മിഷൻ ആശുപത്രിയുമായി ചേർന്ന് കുഴിനിലം എം.കെ.
കുഞ്ഞിമൊയ്തീന്റെ വീട്ടിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്  നടത്തി. പ്രളയാനന്തര
കേരളത്തിന്റെ ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമായുളള പദ്ധതിയുടെ ഭാഗമായി
ജില്ലയിൽ നടത്തുന്ന 3  മെഡിക്കൽ ക്യാംപുകളിൽ ആദ്യത്തേതാണ് കുഴിനിലത്ത്
നടന്നത്. ജനറൽ മെഡിസിൻ, ചർമരോഗം, പീഡിയാട്രിക് വിഭാഗങ്ങളിലെ വിദഗ്ധ
ഡോക്ടർമാർ രോഗികളെ പരിശോധിച്ചു. സൗജന്യമായി മരുന്നുകളും മെഡിക്കൽ കിറ്റും
നൽകി.
  മാനന്തവാടി നഗരസഭാ അധ്യക്ഷൻ വി.ആർ. പ്രവീജ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ
ഹുസൈൻ കുഴിനിലം അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷ ശോഭ രാജൻ, സ്ഥിരം സമിതി
അധ്യക്ഷരായ കടവത്ത് മുഹമ്മദ്, ശാരദ സജീവൻ, ലില്ലി ജോയി, കൗൺസിലർമാരായ
ജേക്കബ് സെബാസ്റ്റ്യൻ, സ്വപ്ന ബിജു, മലയാള മനോരമ പി ആൻഡ് എ മാനേജർ എൻ.
രാജേഷ്കുമാർ, പി.വി.എസ്. മൂസ, വിജേഷ് ജോസ്, പി. മൊയ്തൂട്ടി, ആഷാ  ഐപ്പ്,
ജാൻസി ചെറിയാൻ, ഷംനാസ്, പി.എസ്. മുരുകേശൻ, എ.കെ. ഷവാസ്, ബാലജനസഖ്യം
ബത്തേരി യൂണിയൻ രക്ഷാധികാരി വി.എസ്. കൃഷ്ണൻ, കെ.വി. റിയാസ്, എന്നിവർ
പ്രസംഗിച്ചു.
ഡോ. ശരവണൻ, ഡോ. റീനാ മോഹൻ, ഡോ. ഗോപാലകൃഷ്ണൻ, ഡോ. മിഥുൻ ജേക്കബ്, ഡോ. ഏബേൽ
ജോസഫ് എന്നിവർ രോഗികളെ പരിശോധിച്ചു. 500ഒാളം പേർ ചികിൽസ തേടി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *