April 29, 2024

ജനങ്ങൾ തീരാ ദുരിതത്തിൽ. എം.എൽ.എ ഒ.ആർ കേളു മൗനം വെടിയണം: കോൺഗ്രസ് പ്രതിഷേധ സംഗമം 16 ന് മാനന്തവാടിയിൽ

0
മാനന്തവാടി: പ്രളയക്കെടുതിയിൽ വീടും സ്ഥലവും നഷ്ടപ്പെട്ട് ജനങ്ങൾ തീരാ ദുരിതത്തിൽ കഴിയുമ്പോൾ സർക്കാർ പ്രഖ്യാപിച്ച പതിനായിരം രൂപ പോലും നല്കാൻ തയ്യാറാകാത്ത റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാൻ മാനന്തവാടി നിയോജക മണ്ഡലം എം.എൽ.എ തയ്യാറാകണമെന്ന് കോൺഗ്രസ് മാനന്തവാടി മണ്ഡലം പ്രസിഡന്റൂംപ്രദേശവാസികളായ കോൺഗ്രസ് പ്രവർത്തകരും വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.നഗരസഭ പരിധിക്കുള്ളിൽ എതാണ്ട് 1500 കുടുംബങ്ങളെയാണ് പ്രളയസമയത്ത് ക്യാംപുകളിലേക്ക്മാറ്റിപ്പാർപ്പിച്ചത്. ഈ കുടുംബങ്ങൾക്ക് എല്ലാം പതിനായിരം രൂപ വച്ച് നല്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും അർഹതപ്പെട്ട പകുതി ആളുകൾക്കു പോലും ധനസഹായം ഇതുവരെ ലഭിച്ചിട്ടില്ല. ലഭിച്ചവരിൽ പലരും അനർഹരുമാണ് ഉദ്യോഗസ്ഥരാഷട്രീയകൂട്ട് കെട്ടിൽ അർഹതയില്ലാത്തവർക്ക് നല്കിയ തുക ഉടൻ തിരിച്ചുപിടിക്കാൻ നടപടി വേണം. ഇതു കൂടാതെ 36,1, 2, 3 ഡിവിഷനുകളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതുമൂലം പി.എം .എ.വൈ പദ്ധതിയിൽ ഉൾപ്പെട്ട വീടുകൾ ഉൾപ്പെടെ നാനൂറോളം വീടുകളുടെ നിർമ്മാണമാണ് ഇപ്പോൾ നിലച്ചിരിക്കുന്നത്. ഉരുൾപ്പൊട്ടിയസ്ഥലങ്ങൾക്കു സമീപം താമസം തുടങ്ങിയവർക്ക് വീട്ടിലേക്കു പോകുന്നതിനുള്ള റോഡും നടപ്പാതകളും ഇല്ല. പകരം സംവിധാനം ഏർപ്പെടുത്താൻ ഇതുവരെ സർക്കാർ സംവിധാനങ്ങൾക്കുകഴിഞ്ഞിട്ടില്ല എന്നത് എറെ പ്രതിഷേധാർഹമാണ്. അതുപോലെത്തന്നെ ഉരുൾപ്പൊട്ടലിൽ വീട് പൂർണ്ണമായും തകർന്നവർക്ക് നഗരസഭ വീട് വാടകക്ക് എടുത്ത് നല്കുമെന്നറിയിച്ചെങ്കിലും നടപ്പിലാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇവർ ഇപ്പോൾ വിവിധ ഇടങ്ങളിൽ സ്വന്തം കൈയ്യിൽ നിന്ന് വാടക നല്കിയാണ് കഴിയുന്നത്. അതുപോലെ തന്നെ 'ഡോണെറ്റ് എ കൗ'എന്ന പദ്ധതിയിലൂടെ സുമനസ്സുകൾ നല്കുന്ന സഹായം പോലും സ്വന്തം പാർട്ടിക്കാർക്ക് നല്കി അർഹതപ്പെട്ടവരെ അവഹേളിക്കുന്ന നിലപാടാണ് മാനന്തവാടി ക്ഷീര സംഘം  ഭരണ സമിതിയുടെ ഭാഗത്ത് നിന്നുണ്ടായത്. പ്രഖ്യാപനങ്ങൾ കഴിഞ്ഞ് മാസങ്ങളായിട്ടും മാനന്തവാടി ടൗണിലെയും പരിസര പ്രദേശങ്ങളിലെയും റോഡുകളുടെ അവസ്ഥ പരിതാപകരമാണ്. പൂർണ്ണമായും തകർന്നു കിടക്കുന്ന റോഡ് താല്കാലികമായിട്ടെങ്കിലും നന്നാക്കുന്നതിൽ സ്ഥലം എം.എൽ.എ പരാജയപ്പെട്ടിരിക്കുകയാണ് .ഇതുമൂലം ചെറുകിട വാഹനതൊഴിലാളികളും യാത്രക്കാരും വ്യാപാരികളും തീരാദുരിതത്തിലാണ് ഇങ്ങനെ നൂറ് നൂറ് പ്രശ്നങ്ങൾ മൂലം സ്വന്തം മണ്ഡലത്തിയ ജനങ്ങൾ ദുരിതം പേറി കഴിയുമ്പോൾ സ്ഥലം എം.എൽ.എയും മാനന്തവാടി നഗരസഭ ഭരണ സമിതിയും മൗനം വെടിഞ്ഞ് ജനങ്ങൾക്കാവശ്യമായ സഹായങ്ങൾ നല്കാൻ തയ്യാറാവണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.ജനവഞ്ചനയിൽ പ്രതിഷേധിച്ച് ദുരിതബാധിതരായ പൊതുജനങ്ങളെ അണിനിരത്തി ഒക്ടോബർ 16 ന് മാനന്തവാടിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കും.
പത്രസമ്മേളനത്തിൽ പങ്കെടുത്ത മാനന്തവാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ഡെന്നിസൺ കണിയാരം, പ്രദേശവാസികളായ വിജയൻ  പിലാക്കാവ് എം.വി രാജേഷ്, വി.പി ഹമീദ് എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *