April 28, 2026

നസീർ ചങ്കു പൊട്ടി പാടി….വയനാടിന് വേണ്ടി

0
bat-trissur-nazeer-
By ന്യൂസ് വയനാട് ബ്യൂറോ
..
    ബത്തേരി ;- നഞ്ചങ്കോട് ,നിലമ്പൂർ .വയനാട് റയിൽ പാത യാഥാർഥ്യമാക്കണെമെന്നു ആവിശ്യപ്പെട്ടുകൊണ്ടു ഗായകനും ,മിമിക്രി കലാകാരനും ,സിനിമാ നടനും ,ഗിന്നസ് ജേതാവുമായ ത്രിശൂർ നസീറിന്റെ പതിമൂന്നു മണിക്കൂർ നീണ്ടു നിന്ന , ഗാനാലാപന  പരിപാടി ശ്രദ്ധേയമായി. ബത്തേരി മുനിസിപ്പൽ അങ്കണത്തിൽ ശനിയാഴ്ച രാവിലെ ഒൻപതു മണിക്ക് തുടങ്ങിയ ഒറ്റയാൾ പോരാട്ടം അവസാനിച്ചത് രാത്രി പതിനൊന്നു മണിക്ക് ശേഷമാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നസീറിന് പിന്തുണയുമായി നിരവധി പേർ പരിപാടി വീഷിക്കുന്നതിനായി എത്തി. മലയാളം, തമിഴ്,ഹിന്ദി ഭാഷകളിലായി 353 ലധികം ഗാനങ്ങൾ നസീർ ആലപിച്ചു. കൂടാതെ നിരവധി ഗാനങ്ങൾ മൗത് ഓർഗനിലും വായിച്ചും, മിമിക്രി കാണിച്ചും വയനാടിന് വേണ്ടി പ്രധിഷേധിക്കുകയായിരുന്നു ഈ അന്യ ജില്ലക്കാരൻ.കേരളത്തിനാകെ ഗുണകരമായ നഞ്ചങ്കോട്,നിലമ്പൂർ ,വയനാട് റയിൽ പാത വിഷയം സംസ്ഥാന സർക്കാർ ഗൗരവത്തോടെ കണ്ടു പാത യാഥാർഥ്യമാക്കാനുള്ള ശ്രമം നടത്തണമെന്ന് നസീർ ആവശ്യപെട്ടു.ഇതേ ആവിശ്യം ഉന്നയിച്ചു നസീർ മലപ്പുറത്തെ നിലമ്പൂരിലും,  വണ്ടൂരിലും , പരിപാടി അവതരിപ്പിച്ചതിന് ശേഷമാണ് വയനാട്ടിൽ എത്തിയത്. ഇതോടൊപ്പം ഒരു ലക്ഷം പേരുടെ ഒപ്പു സമാഹരിച്ചു പ്രധാനമന്ത്രി ,രാഷ്ട്രപതി .സുപ്രിം കോടതി ചീഫ് ജസ്റ്റിസ് തുടങ്ങിയവർക്ക് കൈ മാറാനാണു നസീറിന്റെ ഉദ്ദേശ്ശ്യം,ഇത് കൊണ്ടും ഫലം കണ്ടില്ലെങ്കിൽ എറണാംകുളം ഹൈ കോടതിക്ക് മുന്നിലും, തുടർന്ന് സെക്രട്രറിയേറ്റിനു മുന്നിലും നിരാഹാരമിരിക്കാനാണ് നസീറിന്റെ തീരുമാനം.രാഷ്ട്രീയ ,സാമൂഹിക ,സാംസ്‌കാരിക രംഗത്തെ നിരവധി പേർ വേദിയിലെത്തി നസീറിന് ആശംസകൾ അറിയിച്ചു.
                                                    ജയരാജ് ബത്തേരി 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *