May 6, 2024

മന്ദം കൊല്ലി ഉപതെരെഞ്ഞുടുപ്പിൽ ബി ജെ പി യുടെ വോട്ട് കുറഞ്ഞത് പാർട്ടിക്കുള്ളിൽ ചർച്ചയാവുന്നു

0
ബത്തേരി നഗരസഭയിലെ മന്ദം കൊല്ലി ഉപതെരെഞ്ഞുടുപ്പിൽ ബി ജെ പി യൂടെ വോട്ട് കുറഞ്ഞത് പാർട്ടിക്കുള്ളിൽ ചർച്ചയാവുന്നു. കഴിഞ്ഞ തവണ 199  വോട്ട് ലഭിച്ച സ്ഥാനത്തു ഇത്തവണ അത് 81  ആയി കുറഞ്ഞതാണ് ചർച്ചക്ക് കാരണം. വോട്ടിംഗ് നില അറിഞ്ഞത് മുതൽ ഇത് പാർട്ടിക്കുള്ളിൽ ചർച്ചയാവുകയും ചെയ്തതായാണ് അറിയുന്നത്.കഴിഞ്ഞ മുനിസിപ്പാലിറ്റി തെരെഞ്ഞെടുപ്പിൽ 199  വോട്ടായിരുന്നു  ബിജെ പി ക്കു മന്ദം കൊല്ലി ഡിവിഷനിൽ നിന്നും ലഭിച്ചത്.എന്നാൽ ഉപതെരെഞ്ഞുടുപ്പിൽ അത് 81  ആയി കുറഞ്ഞു,118   വോട്ടിന്റെ കുറവാണു ഉണ്ടായിരിക്കുന്നത്, ഡിവിഷനിൽ ആദ്യഘട്ടത്തിൽ വിജയപ്രതീക്ഷ വരെ പുലർത്തിയ ബി ജെ പി വോട്ട് എണ്ണിയപ്പോൾ തകർന്നടിഞ്ഞതിനു പിന്നിൽ വോട്ട് കച്ചവടമാണന്നു പാർട്ടിക്കുള്ളിൽ തന്നെ ചർച്ച ആയിരിക്കുകയാണ്. പാർട്ടിക്ക് വോട്ട് വർധിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ സമയത്തുണ്ടായ വോട്ട് ചോർച്ച പാർട്ടിയെ പിടിച്ചുലക്കുന്ന അവസ്ഥയാണ് ഈ വിഷയത്തിൽ സങ്കടനയുടെ സംസ്ഥാന ഘടകം ഇടപെട്ടു എന്നാണ് അറിയാൻ കഴിയുന്നത്. വോട്ട് കുറഞ്ഞതും . വോട്ട് വില്പന നടത്തി എന്ന ആരോപണവും അനോഷിച് ഉടൻ റിപ്പോട്ടനൽകാൻ വയനാടിന്റെ ചുമതലയുള്ള സങ്കടനയുടെ സംസ്ഥാന സെക്രട്ടറി ജില്ലാ കമ്മിറ്റിയോട് ആവിശ്യപെട്ടിട്ടുണ്ട്.  ജില്ലാ കമ്മിറ്റി മണ്ഡലം കമ്മിറ്റിയോടും വിശദീകരണം ആവിശ്യപ്പെട്ടിട്ടുണ്ട്. 

                             'ജയരാജ് ബത്തേരി

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *