May 5, 2024

കോഴിക്കോട്–മാനന്തവാടി–മൈസൂരു റോഡ് ദേശീയപായാക്കി വികസിപ്പിക്കണം

0
Mty Pazhassi 15

മാനന്തവാടി :  മലബാറിനെയും കർണാടകയെയും എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന
കോഴിക്കോട്– കുറ്റ്യാടി–പക്രംതളം–കല്ലോടി–മാനന്തവാടി–ഗോണിക്കുപ്പ–മൈസൂരു
റോഡ് ദേശീയപായാക്കി വികസിപ്പിക്കണമെന്ന് പഴശി നഗർ റസിഡൻസ് അസോസിയേഷൻ
വാർഷിക ജനറൽബോഡിയോഗം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. താമരശേരി
ചുരത്തിലെ ഗതാഗതകുരിക്കിനും ദേശീയ പാതയിലും ബാവലി–മൈസൂരു പാതയിലും ഉളള
രാത്രിയാത്രാ നിരോധനത്തിനും പുതിയ ദേശീയ പാത പ്രതിവിധിയായി മാറും.
നിലവിലെ റോഡ് വികസിപ്പിച്ച് വലിയ പണച്ചെലവില്ലാതെ പുതിയ ദേശീയ പാത
സാധ്യമാക്കാനാകും. ഇത്. കഴിക്കോട്, വയനാട്, കുടക് ജില്ലകളിലെ അവികിസിത
പ്രദേശങ്ങളുടെ പുരോഗതിക്കും വഴിതുറക്കും. പുതിയ ദേശീയ പാത എന്ന
ആവശ്യവുമുന്നയിച്ച് സമാന ചാന്താഗതിയുളള പ്രസ്ഥാനങ്ങളുമായി ചേർന്ന് ജനകീയ
മുന്നേറ്റത്തിന് രൂപം നൽകാനും യോഗം തീരുമാനിച്ചു.
മികച്ച വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു.   പ്രസിഡന്റ് പി.
കാദർ അധ്യക്ഷത വഹിച്ചു. കെ.വി. ഹരിദാസ്, കെ.എം. ഷിനോജ്, ജോബി ജോസ്,
എം.കെ. അനിൽകുമാർ, കെ.വി. ശ്രീവത്സൻ, റെജി ഫാൻസിസ്, ജാഫർ കടവത്ത്,
സുൾഫിക്കർ അലി എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *