എക്സൈസ് മന്ത്രി രാജി വെക്കുക : എച്ച്. ബി പ്രദീപ് മാസ്റ്റർ
മാനന്തവാടി ..
ബ്രൂവറി അഴിമതിക്ക് കൂട്ടുനിന്ന എക്സൈസ് മന്ത്രി ടി. പി. രാമകൃഷ്ണൻ മാന്യതയുണ്ടെങ്കിൽ രാജി വച്ചു പുറത്തു പോകണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി എച്ച്. ബി പ്രദീപ് മാസ്റ്റർ ആവശ്യപ്പെട്ടു. എടവക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ നടന്ന എടവക വില്ലേജ് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോഡി യും, പിണറായി വിജയനും അഴിമതി നടത്തിപ്പിൽ ഇഞ്ചോടിഞ്ച് മത്സരിക്കുകയാണ്. കർഷകരും സാധാരണക്കാരും ആത്മഹത്യയുടെ വക്കിലൂടെ കടന്നു പോകുമ്പോൾ, സർക്കാർ സമസ്ത മേഖലയിലും നിഷ്ക്രിയത്വം പാലിച്ച് അഴിമതിക്ക് കോപ്പു കൂട്ടുന്നത് കോൺഗ്രസ് നോക്കി നിൽക്കില്ല. വരും നാളുകളിൽ സർക്കാരിനെതിരെ ശക്തമായ സമരങ്ങളുമായി മുന്നോട്ടു വരും.
മണ്ഡലം പ്രസിഡന്റ് ചാർജ് വഹിക്കുന്ന ഡി.സി.സി ജനറൽ സെക്രട്ടറി കമ്മന മോഹനൻ അദ്ധ്യക്ഷത വഹിച്ചു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ, ജനപ്രതിനിധികളായ ജിൽസൺ തൂപ്പുങ്കര, ആഷ മെജോ, ഫാത്തിമ ബീഗം, ബിനു കുന്നത്ത്, എം. കെ. ജയപ്രകാശ്,കോൺഗ്രസ് ഭാരവാഹികളായ വിനോദ് തോട്ടത്തിൽ, ജോർജ് പടകൂട്ടിൽ, മുതുവോടൻ ഇബ്രാഹിം, അഹമ്മദ് കുട്ടി മാസ്റ്റർ, യു. എ. പൗലോസ്,നാസർ തൊറക്ക, വി. വി. മത്തായി, കുന്നത്ത് മത്തച്ചൻ, കെ. ഗോവിന്ദൻ, ജോസ് മച്ചുകുഴി, ഷീജോ കല്ലോടി, സി. എച്ച്. ഇബ്രാഹിം, മധുസൂദനൻ, മൂടമ്പത്ത് മൊയ്തീൻ, പി. സി. മൊയ്തു, സോളി കല്ലോടി, ജിൽസൺ കുഴിഞ്ഞാലിൽ,ചന്ദ്രബാബു വാളേരി പ്രസംഗിച്ചു.





Leave a Reply