April 28, 2026

വയനാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം: ഐ. സി. ബാലകൃഷ്ണൻ എം. എൽ.എ

0
IMG-20181015-WA0076
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :
പ്രളയക്കെടുതിയെ തുടർന്ന് ദുരിതത്തിലായ വയനാട്ടിലെ കർഷകരെ രക്ഷിക്കാൻ പ്രത്യേക പാക്കേജ് സർക്കാർ പ്രഖ്യാപിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ്  ഐ സി ബാലകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു.
    എടവക മണ്ഡലം കോൺഗ്രസ് കമ്മിറ്റി വിഭജനവുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത പ്രത്യേക പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയ്ക്കായി മത്സരിക്കുന്ന മോഡി സർക്കാറും പിണറായി സർക്കാറും ജനങ്ങളെ ദ്രോഹിക്കുകയാണ്. കോൺഗ്രസ്സിനെ ശക്തമാക്കി, ഇതിനെതിരെ പോരാടും. നിലവിലുള്ള പത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ രണ്ടായി വിഭജിക്കുന്നതിൻ്റെ ഭാഗമായുള്ള ആദ്യ പ്രവർത്തക കൺവെൻഷനാണ് എടവകയിൽ നടന്നത്. എടവക, നല്ലൂർനാട് എന്നീ പുതിയ മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ ഇതോടെ നിലവിൽ വന്നു.
    മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ചാര്‍ജ് വഹിക്കുന്ന ഡി.സി.സി സെക്രട്ടറി കമ്മന മോഹനൻ അദ്ധ്യക്ഷത വഹിച്ചു. എ. ഐ. സി. സി മെമ്പർ മുൻ മന്ത്രി പി. കെ. ജയലക്ഷ്മി, കെ. പി. സി. സി മെമ്പർമാരായ കെ. എൽ. പൗലോസ്, എൻ. കെ. വർഗീസ്, ഡി.സി.സി വൈസ് പ്രസിഡന്റ് മംഗലശ്ശേരി മാധവൻ മാസ്റ്റർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എച്ച്. ബി പ്രദീപ് മാസ്റ്റർ, എം. ജി. ബിജു, പി. വി. ജോര്‍ജ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ കെ. ജെ. പൈലി, എക്കണ്ടി മൊയ്തൂട്ടി, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ,ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ. വി. ശശി, കോൺഗ്രസ് ഭാരവാഹികളായ ജിൽസൺ തൂപ്പുങ്കര, വിനോദ് തോട്ടത്തിൽ, കൊല്ലിയിൽ രാജൻ, പി. ഐ. ജോർജ്, മുതുവോടൻ ഇബ്രാഹിം, ജോർജ് പടകൂട്ടിൽ, സി. പി. ശശിധരൻ,കെ. എം. അഹമ്മദ് കുട്ടി മാസ്റ്റർ, ഷിൽസൺ കോക്കണ്ടത്തിൽ,ബ്രാൻ അലി, ബിന്ദു ജോൺ, ഫാത്തിമ ബീഗം, ബിനു കുന്നത്ത്, ആഷ മെജോ, എം. കെ. ജയപ്രകാശ്, ഫിലോമിന ജെയിംസ്, വി. വി. മത്തായി പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *