May 5, 2024

ഗോത്രവർഗ്ഗ കുടുംബത്തിന് ആനുകൂല്യം നിഷേധിക്കുന്നതായി പരാതി.

0
Img 20181015 Wa0078
മാനന്തവാടി:  .തദ്ദേശസ്വയംഭരണ വകുപ്പ് അധികാരികളും ട്രൈബൽവകുപ്പ് ഉദ്യോഗസ്ഥരും ഇടപെട്ട്
 ആദിവാസി കുടുംബത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ തടഞ്ഞ് വെച്ചതായി പരാതി. ആദിവാസി കുടുംബം സ്പെഷൽ മൊബൈൽ സ്ക്വാഡിന് പരാതി നൽകി
തലപ്പുഴഎസ് വളവ് ഗോദാവരി കോളനിയിലെ പട്ടികവർഗ്ഗ കുടുംബത്തിലെ പത്മനാഭനാണ് എസ്.എം .എസ്സിിന് പരാതി നൽകിയത്
തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡണ്ട് അനീഷ സുരേന്ദ്രൻ ,തവിഞ്ഞാൽ ട്രൈ ബൽ ഓഫീസർ, പ്രമോട്ടർ എന്നിവർക്കെതിരെയാണ് മാനന്തവാടി എസ് എം എസ് ഡി വൈ എസ് പിക്കും പട്ടികവർഗ്ഗ കമ്മീഷനും തദ്ദേശ വകുപ്പ് മന്ത്രിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയത് .
പത്മനാഭന്റെ
പേരിലാണ് റേഷൻ കാർഡുള്ളത് എന്നാൽ രാഷ്ടിയ വൈരാഗ്യത്താൽ
പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഒത്താശയോടെ
റേഷൻ കാർഡിൽ ട്രൈ ബൽഫാമിലി എന്ന സീൽ ചെയ്ത് കൊടുക്കുന്നില്ലെന്നാണ് പരാതി
ട്രൈബൽ ഓഫീസറും പ്രമോട്ടറും പ്രസിഡണ്ടും ഒത്ത് കളിച്ചാണ് ഞങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യം ഇല്ലാതാക്കുന്നത് 
ഭാര്യയുടെ പ്രസവ ആനുകുല്യങ്ങളും മകന്റെ സ്കോളർഷിപ്പു പോലും കാർഡിൽ സീൽ ഇല്ലാത്തതിനാൽ ലഭിച്ചില്ലന്നും കുടുംബം പറയുന്നു  പഞ്ചായത്ത് പ്രസിഡന്റിന്റെ അധികാരം ദുരുപയോഗം ചെയ്താണ് പ്രസിഡന്റ് മറ്റ് വകുപ്പുകളിൽ അധികാരം ഉപയോഗിച്ച് കൈ കടത്തുന്നതെന്നും ഇവർ പറഞ്ഞു നിരവതി കുടുംബങ്ങളും ഇതേ പോലെ ദുരിതം പേറുന്നുണ്ടെന്നും ഇവർ പറഞ്ഞു ഭാര്യ മറ്റ് സമുദായമായതും ഞാൻ പട്ടികവർഗ്ഗ വു മാ ണ് എന്നിട്ടും എനിക്കും മക്കൾക്കും ലഭിക്കേണ്ട അവകാശമാണ് അധികാരം ഉപയോഗിച്ച് ഇവർ ഇല്ലാതാക്കുന്നതെന്നും പത്മനാഭൻ പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *