May 6, 2024

വയനാട്ടിലെ മുഴുവൻ ക്വാറികൾക്കും താൽക്കാലിക അനുമതി നൽകണമെന്ന് കേരളാ കോൺഗ്രസ്സ് ജേക്കബ്ബ് ജില്ലാ കമ്മിറ്റി

0
മാനന്തവാടി: വയനാട് ജില്ലയിലെ  എല്ലാ കരിങ്കൽ ക്വാറികളും തുറന്ന് പ്രവർത്തിക്കാൻ താൽക്കാലിക അനുമതി നൽകണമെന്ന് കേരള കോൺഗ്രസ് (ജേക്കബ്) സംസ്ഥാന ജില്ലാ ഭാരവാഹികൾ മാനന്തവാടിയിൽ  പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ജില്ലയിൽ പ്രവർത്തനാനുമതി നൽകിയത് ആറ് ക്വാറികൾക്കാണ്.ഇവിടെ നിന്നുള്ള കരിങ്കല്ലുകൾ നേരിട്ട് ക്രഷർ യൂണിറ്റുകളിലേക്കാണ് പോകുന്നത്
പാവപ്പെട്ടവന്റെ വീട് നിർമ്മാണവും റോഡ് കളുടെ പ്രവർത്തിയും ഉൾപ്പെടെ കല്ല് കിട്ടാത്തതിനാൽ എല്ലാ മേഖലയും സ്തംഭിച്ചിരിക്കയാണ്.
തുറന്ന് പ്രവർത്തിക്കുന്ന ക്വാറികളാകട്ടെ അമിത വിലയുമാണ് ഈടാക്കുന്നത് ലീഡ് ക്വാറികളാകട്ടെ സർക്കാർ ആവശ്യപ്പെട്ടിട്ടും വില കുറക്കുന്നുമില്ല.ഇതിനാൽ ലീഡ് ക്വാറികളുടെ എഗ്രിമെന്റ് റദ്ദാക്കി കൊണ്ട് പുനർലേലം നടത്തണം'
അന്യജില്ലകളിൽ നിന്നും കല്ലും മണലും കൊണ്ട് വന്ന് യാഡുകളിൽ നിക്ഷേപിക്കുകയും പിന്നീട് വൻ വിലക്ക് സാധാരണക്കാർക്ക്  നൽകുകയുമാണ് ചെയ്യുന്നത് .
വയനാട്ടിലെ  അതീവ പാരിസ്ഥിതി പ്രദേശമല്ലാത്ത സ്ഥലങ്ങളിൽ നിന്നും മണലുകൾ കോരാമെന്ന ഉന്നത അന്വേഷണ സംഘത്തിന്റെ ഉത്തരവ് ഉണ്ടായിട്ടും ജില്ലാ ഭരണകൂടം അതിന് അനുമതി നൽകുന്നില്ല.
അയൽ ജില്ലകളിലെ ക്വാറി മാഫിയയുടെ ഇടപെടൽ മൂലം ചില ഉദ്യോഗസ്ഥരാണ് വയനാട്ടിലെ മണൽ ശേഖരിക്കുന്നതിന് തടസ്സം നിൽക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു. 150 ഓളം ടോറസ് ലോറികളാണ് മണലും കരിങ്കല്ലും കയറ്റി വയനാട്ടിലേക്ക് ചുരം കയറുന്നത്.
ഇത്തരം വാഹനങ്ങൾ വയനാട്ടിലൂടെ ഓടുന്നതിനാലാണ് റോഡുകൾ പൂർണ്ണമായും തകരാൻ കാരണം
ഇതിന് പുറമെ വയനാട്ടിലെ ക്വാറി ടിപ്പർ ട്രാക്ടർതൊഴിലാളികൾക
ജോലി ഇല്ലാത്തതിനാൽ ദുരിതം പേറുകയാണെന്നും നേതാക്കൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ കേരള കോൺഗ്രസ് (ജേക്കബ്) സംസ്ഥാന ജനറൽ സിക്രട്ടറി എം.സി.സെബാസ്റ്റ്യൻ, ജില്ലാ പ്രസിഡണ്ട് കെ.എം.അബ്രഹാം,.ജിതേഷ് കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *