May 9, 2026

പോലീസ് നരവേട്ട -യു ഡി എഫ് പ്രതിഷേധ പ്രകടനവും യോഗവും നടത്തി

0
01-5
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ശബരിമലയിലെ പമ്പ, നിലക്കൽ ഭാഗങ്ങളിൽ വിശ്വാസികൾക്കുനേരെ പിണറായി സർക്കാറിന്റെ പോലീസ് നരനായാട്ട് നടത്തിയതിൽ പ്രതിഷേധിച്ച് യുഡിഎഫ് സംസ്ഥാന കമ്മിറ്റിടെ നിർദ്ദേശപ്രകാരം കൽപ്പറ്റ മുനിസിപ്പൽ യുഡഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. യുഡിഎഫ് കൺവീനർ കെ.കെ.രാജേന്ദ്രൻ അധ്യക്ഷത വഹിച്ച യോഗം റസാഖ് കൽപ്പറ്റ ഉദ്ഘാടനം ചെയ്തു.ഗിരീഷ് കൽപ്പറ്റ, സാലി റാട്ടക്കൊല്ലി, പി.കെ.സുരേഷ്, സെബാസ്റ്റ്യൻ കൽപ്പറ്റ, വി.നൗഷാദ്, മാടായി ലത്തീഫ്, എൻ.മുസ്തഫ, സി. കുഞ്ഞീദ്, പി.ശശിധരൻ, സന്തോഷ് കൈനാട്ടി, ടി.ജെ.ആൻറണി എന്നിവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് പി.സുബ്രമണ്യൻ, എൻ.എ.സജ്ജീവൻ, എൻ.എ. ബാബു, കെ.കൃഷ്ണദാസ്, കെ .പ്രതാപൻ, കെ.മഹേഷ്, സുബൈർ ഓണി വയൽ, എം.എം.കാരാടൻ, അസീസ് |അമ്പിലേരി, കെ.ടി.യൂസഫ്, എം.എം.കാർത്തികേയൻ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *