May 21, 2026

മഴക്കെടുതിയില്‍ തകര്‍ന്ന വീട് പുനര്‍ നിര്‍മ്മിച്ച് യൂത്ത് ലീഗ്

0
IMG-20181021-WA0050
By ന്യൂസ് വയനാട് ബ്യൂറോ
 
കാവുംമന്ദം: കഴിഞ്ഞ പ്രളയകാലത്ത് മേല്‍ക്കൂര തകര്‍ന്ന് ദുരിതാവസ്ഥയിലായ കാലിക്കുനി സ്വദേശി സുലൈമാന്‍റെ വീട് യൂത്ത് ലീഗിന്‍റെ ആഭിമുഖ്യത്തില്‍ പുനര്‍ നിര്‍മ്മിച്ചു. തരിയോട് പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് പ്രദേശത്ത് താമസിച്ച് വരുന്ന ഈ കുടുംബത്തിന് അര്‍ഹമായ സഹായം പോലും ലഭിച്ചിരുന്നില്ല. ഈ വിഷയം യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഈ വിഷയം യൂത്ത് ലീഗ് ഏറ്റെടുത്തത്. വീടിന്‍റെ മേല്‍ക്കൂര പൂര്‍ണ്ണമായും മാറ്റുകയും തകര്‍ന്ന ചുമരുകള്‍ അറ്റകുറ്റ പണികള്‍ നടത്തുകയും ചെയ്ത് പൂര്‍ണ്ണമായ രീതിയില്‍ താമസ യോഗ്യമാക്കിയിട്ടുണ്ട്. ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്‍റ് ഷമീം പാറക്കണ്ടി, ബഷീര്‍ പുള്ളാട്ട്, ജലീല്‍ പീറ്റക്കണ്ടി, എ കെ മുബഷിര്‍, ഷമീര്‍ പുതുക്കുളം, എം പി ഹഫീസലി, ഷബീറലി, റസാഖ്, സലിം വാക്കട, മുസ്തഫ പുലിയോടന്‍, റഫീഖ് മഞ്ചപ്പുള്ളി, എം പി റഹൂഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പശു വളര്‍ത്തിയും കൂലിപ്പണിയെടുത്തും ജീവിച്ചു വരുന്ന ഇടത് പക്ഷ അനുഭാവി കൂടിയായ സുലൈമാന്‍റെ കുടുംബത്തിന്‍റെ ദയനീയാവസ്ഥ കണ്ട്  രാഷ്ട്രീയം പോലും നോക്കാതെയാണ് യൂത്ത് ലീഗ് ഈ ദൗത്യം ഏറ്റെടുത്തത്. വാഹനം എത്താത്ത പ്രദേശമായതിനാല്‍ തലച്ചുമടായിട്ടാണ് നിര്‍മ്മാണ സാമഗ്രികള്‍ സ്ഥലത്തെത്തിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *