November 6, 2026

പ്രളയ ദുരിതാശ്വാസ പ്രവർത്തനം മാതൃകാപരമായി നടത്തിയ ഗ്രാമ പഞ്ചായത്തംഗത്തെ ഗ്രാമസഭ ആദരിച്ചു.

0
DSC_6142
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ : .കഴിഞ്ഞ ആഗസ്ത് മാസം ശക്തമായ പ്രളയമുണ്ടായ സമയത്ത് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച പടിഞ്ഞാറത്തെറ ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ കണ്ടിയൻ ഹാരിസിനെ ഗ്രാമസഭാ യോഗം ആദരിച്ചു. ബാണാസുര സാഗർ ഡാമിന്റെ ഷട്ടർ മുന്നറിയിപ്പില്ലാതെ തുറന്നതാണ് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ വെള്ളപ്പൊക്കമുണ്ടായത്.ബാണാസുര ഡാമിന്റെ തൊട്ടു താഴേ സ്ഥിതി ചെയ്യുന്ന  കാപ്പുണ്ടിക്കൽ വാർഡിലെ മാടത്തുമ്പാറ.കാ വര .ചിറ്റാലക്കുന്ന് .തുടങ്ങിയ പ്രദേശങ്ങൾ. പൂർണ്ണമായും വെള്ളത്തിനടിയിലായിരുന്നു. നാല് വീടുകൾ പൂർണ്ണമായും നിരവധി വിടുകൾ ഭാഗികമായും തകർന്നു. ആയിരക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളുണ്ടായി.പ്രളയ സമയത്ത് മെമ്പറുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ രക്ഷാപ്രവർത്തനങ്ങൾ നടത്തുകയും .വിവിധ സംഘടനകളുടെയും .ഉദാരമതികളുടെയും സഹായത്തോടെ .ഭക്ഷണ ക്വിറ്റുകളും. വസ്ത്രങ്ങളും .വിട്ടുപകരണങ്ങളും. നൽകുകയും .തകരാറിലായ വിടുകൾ റിപ്പേർ ചെയ്യുകയും ചെയ്തു. പ്രളയ സമയത്ത് ദിവസങ്ങളോളം മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയ വാർഡ് മെമ്പർക്ക് ഗ്രാമസഭാ യോഗത്തിൽ വെച്ച്  ഉപഹാരം നൽകി – ഗ്രാമ സഭയുടെ ഉപഹാരംവാർഡ് വികസന സമിതിയംഗം പ്രദീപൻ മാസ്റ്റർ മെമ്പർ ഹാരിസ് കണ്ടിയന്  കൈമാറി.വി.പി അബദു റഹ്മാൻ.മുനീർ .പി. ഉസ്മാൻ .എ. മുസ്തഫ .ഹംസ. ഗ്രേസി .നിഷ.കോർഡിനേറ്റർ ബിനുവർക്കി .തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *