കേരളം : ചരിത്രം – വർത്തമാനം – ദർശനം: പുസ്തകം പ്രകാശനം ചെയ്തു.
കൽപ്പറ്റ:
ഡോ: എം.എ ഉമ്മൻ രചിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച കേരളം : ചരിത്രം വർത്തമാനം ദർശനം എന്ന പുസ്തകത്തിന്റെ പ്രകാശനം കൽപ്പറ്റ ഗവ.കോളേജിൽ ചേർന്ന ചടങ്ങിൽ വെച്ച് നിർവഹിച്ചു.
ഗവ:കോളേജ് ഇക്കണോമിക്സ് അസോസിയേഷനും, കേരള ശാസ്ത്ര സാഹിത്യ പരിഷത്തും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വയനാട് ജില്ലാ സെക്രട്ടറി പി.ആർ മധുസൂദനൻ മാനന്തവാടി ഗവ:കോളേജ് സാമ്പത്തിക ശാസ്ത്രം മേധാവി എം.കെ.സുമേഷിന് പുസ്തകം നൽകി പ്രകാശന കർമ്മം നിർവഹിച്ചു. പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗവും സാമ്പത്തിക ശാസ്ത്ര അധ്യാപകനും ഗവേഷകനും എഴുത്തുകാരനുമായ പ്രൊഫ: ടി.പി. കുഞ്ഞിക്കണ്ണൻ മുഖ്യ പ്രഭാഷണം നടത്തി. പരിഷത്ത് കേന്ദ്ര നിർവാഹക സമിതിയംഗം പ്രൊഫ: കെ.ബാലഗോപാലൻ പുസ്തകം പരിചയപ്പെടുത്തി. കല്പറ്റ ഗവ: കോളേജ് ചരിത്ര വിഭാഗം മേധാവി സി.ടി ശശി, കോളേജ് യൂണിയൻ ചെയർമാൻ സുബിൻ കൃഷ്ണൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കോളേജ് വൈസ് പ്രിൻസിപ്പാൾ അധ്യക്ഷത വഹിച്ചു. സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി ജി. നാൻസി സ്വാഗതവും, കോളേജ് യൂണിയൻ വൈസ് ചെയർമാൻ വൈഷ്ണവി നന്ദിയും പറഞ്ഞു.





Leave a Reply