നാനൂറ് മീറ്ററിൽ സ്വർണ്ണം നേടി ലയ വിജയൻ വയനാടിന് വേണ്ടി ബൂട്ടണിയും.
സബ് ജൂനിയർ ഗേൾസ് നാന്നൂറ് മീറ്ററിൽ ഒന്നാം സ്ഥാനം നേടിയ ലയ വിജയൻ സംസ്ഥാന സ്കൂൾ കായികമേളയിൽ വയനാടിന് വേണ്ടി ബൂട്ടണിയും. . തിങ്കളാഴ്ച നടന്ന നാനൂറ് മീറ്ററിൽ ഓട്ടത്തിനിടെ ഒഫിഷ്യലുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് മത്സരം ഇന്നലത്തേക്ക് മാറ്റി വെയ്ക്കുകയായിരുന്നു. ജി എച്ച് എസ് എസ് കാട്ടിക്കുളം ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ലയ.ഗിരീഷ് , സതീഷ് എന്നീ കായികാദ്ധ്യാപകരുടെ കീഴിലാണ് ലയ പരിശീലനം നടത്തിയത്.നാന്നൂറ് മീറ്റർ കൂടാതെ ഹർഡിൽസിൽ ഇന്നലെ സ്വർണ്ണം ലഭിച്ചിരുന്നു,. അഞ്ചുക്കുന്ന് സ്വദേശികളായ വിജയൻ ലക്ഷ്മി ദമ്പതികളുടെ മകളാണ് ലയ.





Leave a Reply