ആസ്പിറേഷണൽ പദ്ധതി: 2021 ആകുമ്പോൾ വയനാട് രാജ്യത്തെ മുന്നോക്ക ജില്ലകളിലൊന്നാവുമെന്ന് കോർഡിനേറ്റർ സി.വി ജോയ് ഐ.എ.എസ്.
പിന്നോക്ക ജില്ലയായ വയനാടിനെ ഏറ്റെടുത്ത് കേന്ദ്ര സർക്കാരിന്റെ ആസ്പിറേഷണൽ പദ്ധതി
കൽപ്പറ്റ : കേരളത്തിലെ പിന്നോക്ക ജില്ലയായ വയനാടിനെ ഏറ്റെടുത്ത് അസ്പിറേഷണൽ പദ്ധതിയുമായി കേന്ദ്ര സർക്കാർ . വിവിധ മേഖലകളിൽ പിന്നോട്ട് നിൽക്കുന്ന എസ്. സി. ,എസ് ടി , മറ്റ് ന്യൂനപക്ഷമടക്കമുള്ള വിഭാഗങ്ങളെ ഉയർത്തികൊണ്ടുവരുകയെന്നതാണ് ഈ പദ്ധതിക്കൊണ്ട് കേന്ദ്ര സർക്കാർ ലക്ഷ്യം വക്കുന്നതെന്ന് വിവിധ ഡിപ്പാർട്ടമെന്റിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച ആസ്പിരേഷണൽ ചർച്ചയിൽ ആസ്പിരേഷണൽ കോർഡിനേറ്റർ സി.വി ജോയ് ഐ.എ.എസ് പറഞ്ഞു .
ആരോഗ്യം – പോഷകാഹാരം , വിദ്യാഭാസം , സാമ്പത്തിക പുരോഗതി , കൃഷി – ശുദ്ധജലം , നൈപുണ്യ വികസനം , അടിസ്ഥാന സൗകര്യം എന്നിവ അതാത് ഡിപ്പാർട്മെന്റിന്റെ കീഴിൽ ജില്ലയിലെ പഞ്ചായത്ത് തലങ്ങളിൽ നടപ്പിൽ വരുത്തുകയെന്നതാണ് ആസ്പിരേഷണൽ പദ്ധതിക്കൊണ്ട് ലക്ഷ്യം വെക്കുന്നത്.
കഴിഞ്ഞ ജൂലൈ മാസത്തെ അപേക്ഷിച്ച് വിദ്യാഭ്യാസ മേഖലയിലും നൈപുണ്യ വികസനത്തിന്റെ കാര്യത്തിലും വയനാട് ജില്ല ഏറെ മുന്നിലാണെന്നും എന്നാൽ മറ്റ് മേഖലകളിൽ വയനാട് ജില്ല വളരെ പിന്നോട്ടാണെന്നും കേന്ദ്ര സർക്കാരിന്റെ ജില്ലാ ആസ്പിരേഷൻ സർവേയിൽ പറയുന്നു .
ഈ മേഖലകളിലെ പുരോഗതിക്ക് വയനാടിന് ആവിശ്യമായ ഫണ്ടുകളൊക്കെ കേന്ദ്ര സർക്കാർ നൽകുമെന്നും , സാധാരണഗതിയിൽ ഈ മേഖലയിലെ പുരോഗതിക്ക് ആവിശ്യമായി സർക്കാർ തന്ന ഫണ്ടുകൾ വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു .
2021 ആകുമ്പോൾ തന്നെ ആസ്പിരേഷണൽ മേഖലയിൽ മുന്നിട്ട് നിൽക്കുന്ന മറ്റ് ജില്ലകളുടെ നിലവാരത്തിലേക്ക് വയനാട് ജില്ലയെ എത്തിക്കണമെന്നും , അതിനാവശ്യമായ പ്രവർത്തനങ്ങൾ അടിയന്തിരമായി നടത്തണമെന്നും സി.വി ജോയ് ഐ.എ.എസ് പറഞ്ഞു.
ചർച്ചയിൽ വയനാട് ജില്ലാ കളക്ടർ അജയ്കുമാർ ഐ.എ.എസ് അധ്യക്ഷനായി .





Leave a Reply