May 9, 2026

എം.എസ്.എഫ് വിജയാരവം ശനിയാഴ്ച കൽപ്പറ്റയിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ഗതകാലങ്ങളുടെ പുനർ വായന പോരാട്ടമാണ് എന്ന പ്രമേയത്തിൽ എം.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാലിക്കറ്റ്, കണ്ണൂർ സർവ്വകലാശാലകൾക്ക് കീഴിലെ കോളേജുകളിലേയും ഗവൺമെന്റ് പോളി ടെക്നിക്കുകളിലേയും യൂണിയൻ ഭാരവാഹികളായി തെരെഞ്ഞെടുക്കപ്പെട്ടവർക്കുള്ള  സ്വീകരണവും ക്യാമ്പസ് യൂണിറ്റ് ഭാരവാഹികളുടെ സംഗമവും വിജയാരവം എന്ന പേരിൽ ഒക്ടോബർ 27 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് കൽപ്പറ്റ സമസ്ത ഓഡിറ്റോറിയത്തിൽ നടത്തും. ഭരണ സ്വാധീനവും ഉദ്യോഗസ്ഥ മേധാവിത്വവും മുതലാക്കി തെരെഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ശ്രമിച്ച ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ അക്രമ രാഷ്ട്രീയത്തിനും കേരള സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾക്കുമെതിരെ ശക്തമായ പോരാട്ടം കാഴ്ച വെച്ചാണ് എം.എസ്.എഫ് പ്രതിനിധികൾ യൂണിയൻ ഭാരവാഹികളായി തെരെഞ്ഞെടുക്കപ്പെട്ടത്.വിജയാരവം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് പി.പി.എ കരിം ഉദ്ഘാടനം ചെയ്യും.ജനറൽ സെക്രട്ടറി കെ.കെ.അഹമ്മദ് ഹാജി, എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി.നവാസ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.മൊയ്തീൻ കുട്ടി, കൽപ്പറ്റ നിയോജക മണ്ഡലം പ്രസിഡണ്ട് റസാഖ് കൽപ്പറ്റ, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ.എ.പി.മുസ്തഫ, യൂത്ത് ലീഗ്‌ കൽപ്പറ്റ മണ്ഡലം പ്രസിഡണ്ട് മുജീബ് കേയംതൊടി തുടങ്ങിയവർ സംബന്ധിക്കും.സംഗമത്തിൽ യൂണിയൻ ഭാരവാഹികൾക്കും സി.എച്ച് അനുസ്മരണാർത്ഥം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രബന്ധ, ചിത്രരചനാ മത്സരങ്ങളിലെ ഒന്നും രണ്ടും സ്ഥാനം നേടിയവർക്കുമുള്ള ഉപഹാര സമർപ്പണവും നടക്കും. ക്യാമ്പസ് യൂണിറ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായുള്ള പദ്ധതികൾ ആവിഷ്ക്കരിക്കും.വിജയാരവത്തിൽ ജില്ലാ പ്രവർത്തക സമിതി അംഗങ്ങൾ, യൂണിയൻ ഭാരവാഹികൾ,ക്യാമ്പസ് യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ നിർബന്ധമായും പങ്കെടുക്കണമെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് മുനീർ വടകര, ജനറൽ സെക്രട്ടറി അജ്മൽ ആറുവാൾ എന്നിവർ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *