മേപ്പാടിയിൽ ഇന്ന് സമ്പൂർണ്ണ വനിതാ ഗ്രാമസഭ
:മേപ്പാടി ഗ്രാമപഞ്ചായത്തും കുടുംബശ്രീ മിഷനും സംയുക്തമായി നടത്തുന്ന വനിതാ ഗ്രാമസഭ ഇന്ന് ഉച്ചക്ക് 2 മണിക്ക് പഞ്ചായത്തിൽ നടക്കും .വനിതാ വികസനത്തിനുള്ള 2019- 2020 വർഷത്തേക്കുള്ള പദ്ധതി രൂപീകരണത്തിനു വേണ്ടിയാണു ഈ ഗ്രാമസഭ നടത്തുന്നത് .പ്രദേശത്തെ വനിതകളുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കുകയും അവരുടെ നിർദ്ദേശങ്ങൾ ചർച്ചയിലൂടെ ക്രോഡീകരിക്കുകയും ആവശ്യമായ പദ്ധതികൾ പഞ്ചായത്തിൽ പ്രവർത്തനത്തിൽ കൊണ്ടുവരുകയും ചെയ്യുക എന്നതാണ് സമ്പൂർണ്ണ വനിത ഗ്രാമസഭ കൊണ്ട് ഉദ്ദേശിക്കുന്നത്.





Leave a Reply