May 19, 2024

തിരിച്ചറിയുക സോഷ്യൽ പച്ചയുടെ വ്യാജവും

0
തിരിച്ചറിയുക സോഷ്യൽ പച്ചയുടെ വ്യാജവും
ഇന്ന് ആധുനിക കാലഘട്ടത്തിൽ നമ്മുടെ സമൂഹത്തിൽ സോഷ്യൽ മീഡിയയുടെ സ്വാധീനം കൂടിവരികയാണ്. വിദ്യാർത്ഥികൾ മുതൽ മുതിർന്നവർ വരെ ദൈനംദിനജീവിതത്തിൽ സോഷ്യൽ മീഡിയയെ ആശ്രയിച്ചു ജീവിച്ചു തുടങ്ങിയിരിക്കുന്നു. എന്നിരുന്നാലും അതിൽ ഏറ്റവും കൂടുതൽ പ്രാധാന്യമർഹിക്കുന്നത് വാട്സാപ്പിനാണ്.   കേരളത്തിലുള്ള എല്ലാ സോഷ്യൽ മീഡിയ ഉപഭോക്താക്കളും തന്നെ വാട്സാപ്പ് ഉപയോഗിക്കുന്നു. ലേഖന സന്ദേശം, വീഡിയോ, ശബ്ദസന്ദേശം, അവരുടെ സ്ഥാനം ഉൾപ്പെടെ വാട്സാപ്പിലൂടെ അയയ്ക്കാനാകും. ഗൂഗിൾ ആൻഡ്രോയിഡ്, ബ്ലാക്ക്ബെറിആപ്പിൾ എന്നിവയുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ,നോക്കിയയുടെ ചില ഫോണുകൾ, വിൻഡോസ് ഫോൺ തുടങ്ങിയവയിൽ വാട്സ്ആപ്പ് ഉപയോഗിക്കാം. 
                    2009-ൽ
അമേരിക്കക്കാരനായ ബ്രയാൻ ആക്റ്റൺ, ജാൻ കൂം എന്നിവർ ചേർന്നാണ് വാട്സ് ആപ്പ് വികസിപ്പിച്ചത്. ഇവർ യാഹുവിലെ മുൻ ജോലിക്കാരായിരുന്നു.  .2014 ഫെബ്രുവരി 19ന് ഫേസ്ബുക്ക് നടത്തിയ ഔദ്യോഗിക പ്രഖ്യാപനത്തിലൂടെ 1,14,000 കോടി രൂപയ്ക്ക് വാട്സാപ്പ് ഏറ്റെടുത്തതായി അറിയിച്ചു .
            വാട്സ്ആപ്പ് ഉപഭോക്താക്കളുടെ എണ്ണം നൂറുകോടി കഴിഞ്ഞിരിക്കുന്നു. ഇന്ത്യയിൽ വാട്സാപ്പ് ഉപയോഗിക്കുന്നത് മുപ്പത് കോടിയിലധികം ഉപഭോക്താക്കളാണ്. കേരളത്തിലെ കണക്കുകൾ എടുത്തു നോക്കിയാൽ അവിടെയും കണക്കുകൾ വർധിച്ചിട്ടുണ്ട്. വാട്സാപ്പ് സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം വർധിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ വാട്സപ്പിൽ വരുന്ന തെറ്റായ സന്ദേശങ്ങളും കൂടിവരുന്നുണ്ട്. അതുവഴിയുണ്ടാകുന്ന അപകടങ്ങളും എണ്ണത്തിൽ അധികമാണ്.                                                                                         "തെറ്റായ
നയങ്ങൾക്കെതിരെ നമുക്ക് കൈകോർത്തുനിന്ന് പൊരുതാം" എന്ന ഉറച്ച പ്രതീക്ഷയോടെയാണ് ഈ വർഷം ജൂലൈ 20ന് വാട്സ്ആപ്പ് ഫോർവേഡ് മെസ്സേജുകക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് വാട്സപ്പിലൂടെ വ്യാജ വിവരങ്ങളും വാർത്തകളും പരത്തി ജനങ്ങൾ നിരപരാധികളെ കൂട്ടക്കൊല ചെയ്തു കൊണ്ടിരിക്കുന്നത് നാം കണ്ടില്ലെന്ന് നടിക്കാനാകില്ല. ഇതിനെതിരെ സാമൂഹിക മാധ്യമ കമ്പനി ഉണർന്നുകഴിഞ്ഞു. വാട്സാപ്പിലൂടെ വളരുന്ന തെറ്റായ സന്ദേശങ്ങൾ നിയന്ത്രിക്കുന്നതിനായി ദേശീയ മാധ്യമങ്ങളിൽ വാട്സ്ആപ്പ് നടത്തിപ്പുകാർ നൽകിയ പരസ്യത്തിൽ തെറ്റായവിവരങ്ങൾ അതിനെതിരെ ഒരുമിച്ചുനിന്ന് പൊരുതാം എന്ന് എഴുതിയിരുന്നു. അതായിരിക്കണം നമ്മുടെ ഓരോരുത്തരുടെയും പ്രചോദനം. ടെക്നോളജി കമ്പനികളും ഗവൺമെൻറ് ഗ്രൂപ്പുകളും വ്യാജവാർത്തക്കെതിരെ ഒരുമിച്ചു നിൽക്കേണ്ടത് ആവശ്യകതയെ ചൂണ്ടിക്കാണിക്കുന്നുണ്ട്. മെസ്സേജുകളിൽ എന്തെങ്കിലും പിശകുണ്ടെങ്കിൽ അതു മനസ്സിലാക്കി ആളുകളെ ബോധ്യപ്പെടുത്തണമെന്നും ഇവർ പറയുന്നു. ഇതിനായി കമ്പനി തന്നെ അതിനുള്ള വഴികളും പറഞ്ഞുതരുന്നുണ്ട്. ഫോർവേഡ് ചെയ്തു വരുന്ന മെസ്സേജ് ഏതൊക്കെ എന്ന് അറിയാൻ പറ്റും ഒറിജിനൽ മെസ്സേജ് എഴുതിയത് ആരെന്ന് ഉറപ്പില്ലെങ്കിൽ അതിൽ ഡബിൾ ചെക്ക് ചെയ്യുക, മെസ്സേജ്കളോടൊപ്പം വരുന്ന ഫോട്ടോകളും വീഡിയോയും മറ്റും നന്നായി പരിശോധിക്കുക, അത് നിങ്ങളിൽ എത്തിയ വഴി പരിശോധിക്കുക, വരുന്ന വാർത്തകൾ മറ്റെവിടെയെങ്കിലും റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്ന് നോക്കുക, ഒന്നിലേറെ ഇടങ്ങളിൽ വാർത്ത വന്നിട്ടുണ്ടെങ്കിൽ അതു സത്യമാകാൻ സാധ്യതയുണ്ട് വ്യാജവാർത്തകൾ അക്ഷരത്തെറ്റുകൾക്ക് സാധ്യതയേറെയാണ്, നമ്മുടെ വാട്സാപ്പിലൂടെ വ്യാജസന്ദേശങ്ങൾ പേരു തുന്നതിനെതിരെ നമുക്ക് പ്രതിരോധിക്കാം. വാട്സ്ആപ്പ് വ്യാജസന്ദേശങ്ങൾ മൂലമുണ്ടാകുന്ന കൊലപാതകങ്ങളുടെ എണ്ണം ഇപ്പോൾ കൂടിവരികയാണ് 2017-18 കാലഘട്ടത്തിൽ അനധികൃതമായി കൊലപാതകങ്ങൾ വർധിച്ചുവരുന്നു. പെൺകുട്ടികൾക്കെതിരെ മാത്രമല്ല ചില സന്ദേശങ്ങളുടെ പേരിലും എത്രയെത്രയോ കൂട്ടക്കൊലകൾ ആണ് ഇപ്പോൾ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും നടന്നുകൊണ്ടിരിക്കുന്നത്. തമിഴ്നാട്ടിൽ 55 കാരിയായ സ്ത്രീയെ ആൾക്കൂട്ടം തല്ലിക്കൊന്നു. കാരണം തെരുവിൽവെച്ച് കുട്ടികൾക്ക് മിഠായി നൽകിയതാണ്. ഇതുമായി ബന്ധപ്പെട്ട് പോലീസുകാർ 30 പേരെ അറസ്റ്റ് ചെയ്തു. ആന്ധ്രയിൽ തെലുങ്ക് സംസാരിക്കാതെ ഹിന്ദി സംസാരിച്ചതിന് ഒരാളെ തല്ലിക്കൊന്നു, തെലുങ്കാനയിൽ രാത്രി ഒരു മാന്തോട്ടത്തിൽ കയറിയ വ്യക്തിയെ അടിച്ചുകൊന്നു,  തെലുങ്കാനയിൽ അപരിചിതമായ ബന്ധുക്കളെ കാണാൻ വന്ന നാട്ടുകാരനെ അടിച്ചുകൊന്നു. ഇത്തരം സംഭവങ്ങൾ കേരളത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനുള്ള പ്രധാനകാരണം വാട്സപ്പിലൂടെ പ്രചരിപ്പിക്കുന്ന ഓരോരോ കഥകളാണ്. പലസ്ഥലത്തും പോലീസ് ഇടപെട്ടു എങ്കിൽപോലും നീതി നേടിക്കൊടുക്കാൻ സാധിച്ചിട്ടില്ല. വാട്ട്സ്ആപ്പിലൂടെ വർദ്ധിക്കുന്ന തെറ്റായ പ്രചരണങ്ങൾ തിരുത്തുന്നതിനും ഇല്ലാതാക്കുന്നതിനും നാമോരോരുത്തരും രംഗത്തിറങ്ങേണ്ടതിന്റെ ആവശ്യകത കൂടെയാണ് ഇവിടെ പ്രസക്തമാകുന്നത്. ഓരോരോ നടപടിയും നമ്മുടെ സമൂഹത്തിൽ ഓരോരുത്തരുടെയും നൻമ്മക്കുള്ളതാണ്  ഇന്ന് വർദ്ധിച്ചുവരുന്ന കൂട്ടക്കൊലകൾക്കും മറ്റു കൊലപാതകങ്ങൾക്കും പിന്നിലെ വാട്ട്സ്ആപ്പിന് സ്വാധീനം കൂടിവരികയാണ് വിദ്യാർത്ഥികൾ പഠിക്കുന്നതിൽ നിന്നും പിന്മാറി വാട്സാപ്പിൽ കളിക്കുകയും സ്റ്റാറ്റസ് കാണുകയും പല ബന്ധങ്ങൾക്കും തുടക്കം കുറിക്കുകയും ചെയ്യുന്നു. എന്തും തുറന്നുപറയാനുള്ള ഒരു തുറന്ന വാതിലായി വാട്സ്ആപ്പിനെ കാണുന്നുണ്ടോ എന്ന് സംശയിക്കാവുന്നതാണ്.അതെ ഇന്ന് നമ്മുടെ സമൂഹത്തിൽ വാട്സാപ്പിനുള്ള സ്വാധീനം ഏറെയാണ്  .  നാമോരോരുത്തരും ആഗ്രഹിക്കുന്നിടത്ത് വെച്ച് അതിൻറെ പുരോഗമനം ഉണ്ടാകും. പ്രവർത്തനം നന്മക്കുവേണ്ടിയാണ് പ്രവർത്തിക്കേണ്ടത് നമ്മുടെ സമൂഹത്തിലെ ഉയർച്ചയ്ക്കായി സന്ദേശങ്ങൾ സത്യമാണോ എന്ന് തിരിച്ചറിഞ്ഞതിനു ശേഷംമാത്രം മെസ്സേജ് ഫോർവേഡ് ചെയുക .
*അശ്വതി പി .എസ്*
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *