May 19, 2024

റഫേല്‍ അഴിമതി:സി പി ഐ സായാഹ്ന ധര്‍ണ നടത്തി

0
Img 20181025 Wa0135
കല്‍പറ്റ:റഫേല്‍ യുദ്ദ വിമാനങ്ങള്‍ വാങ്ങിയതില്‍ നടന്ന അഴിമതിയിലും,കുറ്റക്കാരെ സംരക്ഷിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയിലും പ്രതിഷേധിച്ച് സി പി ഐ പ്രവര്‍ത്തകര്‍ കല്‍പറ്റയില്‍ സായാഹ്ന ധര്‍ണ നടത്തി.ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ അഴിമതിയാണിത്.പാര്‍ളമെന്ററി ജോയിന്റ് കമ്മറ്റിയെ കൊണ്ട് അഴിമതി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് ദേശ വ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായാണ് കല്‍പറ്റയില്‍ ധര്‍ണ നടത്തിയത്.സി പി ഐ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മറ്റി അംഗം പി പി സുനീര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര അധ്യക്ഷത വഹിച്ചു.ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി എസ് സ്റ്റാന്‍ലി സ്വാഗതം പറഞ്ഞു.സംസ്ഥാന കൗണ്‍സില്‍ അംഗം പി കെ മൂര്‍ത്തി ,അസിസ്റ്റന്റ് സെക്രട്ടറി ഇ ജെ ബാബു,ജില്ലാ എക്‌സിക്യുട്ടീവ് കമ്മറ്റി അംഗങ്ങായ എം വി ബാബു,അഡ്വ: കെ ഗീവര്‍ഗീസ്,ജോണി മറ്റത്തിലാനി,മഹിള സംഘം ജില്ലാ സെക്രട്ടറി മഹിതാ മൂര്‍ത്തി.അഷറഫ് തയ്യില്‍,വി യൂസഫ്,വി കെ ശശിധരന്‍,ടി മണി എന്നിവര്‍ നേതൃത്വം നല്‍കി. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *