May 19, 2024

കൈനിറയെ പണം കിട്ടിയാല്‍ പിണറായിയും കോടിയേരിയും രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തുമോയെന്ന് മാവോയിസ്റ്റുകള്‍

0
 
കൈനിറയെ പണം കിട്ടിയാല്‍ പിണറായിയും കോടിയേരിയും രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തുമോന്ന് മാവോയിസ്റ്റുകള്‍
കല്‍പറ്റ:സര്‍ക്കാരിന്റെ മാവോയിസ്റ്റ് കീഴടങ്ങല്‍ പാക്കേജിനെതിരെ ശക്തമായി ആഞ്ഞടിച്ചു കൊണ്ടാണ് മാവോവാദികളുടെ ഔദ്യോഗിക ബുള്ളറ്റി നായ 'കനല്‍പാതയില്‍ സര്‍ക്കാരിനെതിരെ മാവോവാദികള്‍ രംഗത്തു വന്നിരിക്കുന്നത്
ഭൂര്‍ഷാ ഭൂപ്രഭുത്വ ഭരണകൂടത്തെ നശിപ്പിക്കാന്‍ ജനകീയ ജനാധിപത്യ വിപ്ലവം നടത്തുന്ന സി.പി.എം കാരോട് പണം ജോലി ഭൂമി കല്യാണ ചിലവിന് പണം എന്നീ വാഗാദാനങ്ങള്‍ വെച്ചാല്‍ പിണറായിയും കോടിയേരിയും രാഷ്ടീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമോ എന്നും മാവോ വാദികള്‍ ചോദിച്ചു.കല്‍പ്പറ്റ പ്രസ്സ് ക്ലബ്ബിലേക്ക് മാധ്യ മ പ്രവര്‍ത്തകര്‍ക്ക് തപാല്‍ വഴിയാണ് ബുള്ളറ്റിന്‍  വന്നത്'ഇന്ത്യയിലെ ബൂര്‍ഷ്യാ ഭൂപ്രഭത്വ ഭരണകൂടം സി.പിഎമ്മിന്റെ ജനകീയ ജനാധിപത്യ വി പ്ലവത്തിന്റെ ശത്രുവാണെങ്കില്‍  ആഭരണകൂടത്തിന്റെ കൈയ്യില്‍ നിന്നും പണം വാങ്ങി  ഭരണകൂടത്തെ നശിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകളോട് കീഴടങ്ങാന്‍ പാക്കേജ്  പ്രഖ്യാപിച്ചത് ഏത് രാഷ്ട്രീയമാണെന്നും ബുള്ളറ്റിന്‍ ചോദിക്കുന്നു.നരേന്ദ്ര മോദിയുടെ ചെരുപ്പ് നക്കികളാണ് പിണറായിയും കോടിയേരിമെന്നും ബുള്ളറ്റിന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.സി .പി എമ്മിന്റെ വര്‍ഗ്ഗ വഞ്ചനയും ബ്രാഹ്മണിക്കല്‍ ഫാസിസ്റ്റ് നരേന്ദ്ര മോദിയുമൊത്ത് ചേര്‍ന്ന്ജനങ്ങളെ വിഡ്ഡികളാക്കുകയാണ്.ഭക്ഷ്യ സുരക്ഷാ നിയമം ജന വിരുദ്ധ നയമാണ് ഒരു വശത്ത് റേഷന്‍ സംവിധാനങ്ങളെ തകര്‍ക്കുകയാണ് ഇതിലൂടെ ജനങ്ങളെ സ്വകാര്യ മാര്‍ക്കറ്റുകളിലേക്ക് തള്ളിവിടുകയും കുത്തകെള്‍ക്കൊപ്പം ചേര്‍ന്ന് കൊള്ളയടിക്കുകയുമാണ് ലക്ഷ്യം 2011 ല്‍ ഭക്ഷ്യ സുരക്ഷാ നിയമം വന്നപ്പോള്‍ തന്നെ ഇതിലെ തട്ടിപ്പ് മാവോയിസ്റ്റുകള്‍ തുറന്നു കാട്ടിയിരുന്നു.  ആഗോളവത്കരനയത്തിനു മാറ്റിയെടുക്കുന്ന ഘടനപരമായ പരിഷ്‌കാരം പോലെ ഈ ഭക്ഷ്യ സുരക്ഷാ നിയമം റേഷന്‍ രംഗത്തെ ആഗോളവത്കരണത്തിന്റെ മാനിഫെസ്റ്റോ ആണെന്നും ബുള്ളറ്റിന്‍ പറയുന്നു ഇപ്പോള്‍ ഒരു ഉളുപ്പുമില്ലാതെ മോഡിയുടെ വാതിലില്‍ മുട്ടി ജനങ്ങളെ സര്‍ക്കാര്‍ വിഡ്ഡികളാക്കുകയാണ്.മാവോവാദികള്‍  ജില്ലയില്‍ സജീവമായതോടെ ആദിവാസി കോളനികളുടെ രക്ഷകരായി ചമയുന്ന പൊലീസ് മുത്തങ്ങയില്‍ ആദിവാസികളെ വെടിവെച്ച് കൊന്നതും നിരവധി ഭൂസമരവേദികളില്‍ നിന്നും ആദിവാസികളെ പിടിച്ചു കൊണ്ടു പോയതും മറക്കണ്ട പോക്‌സോനിയ മപ്രകാരം എത്രയോ ആദിവാസികളെ ജയിലിലടച്ചു.അപ്പോഴൊന്നും തോന്നാത്ത ആദിവാസി പ്രേമം ഇപ്പോള്‍ തോന്നുന്നത് കാപട്യമാണെന്നും മാവോയിസ്റ്റുകള്‍  ഔദ്യോഗിക ബുള്ളറ്റി നായ 'കനല്‍പാതയിലൂടെ ചൂണ്ടിക്കാട്ടുന്നു


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *