May 9, 2026

കൽപ്പറ്റ എസ്.കെ.എം.ജെ. സംസ്ഥാനത്തെ ആദ്യ ഡിജിറ്റൽ വിദ്യാലയം

0
S-K-M-J-S-chool-hightek-prakyapanam-manthry-c-Raveendranath-nirvahikunnu-4
By ന്യൂസ് വയനാട് ബ്യൂറോ
എസ്.കെ.എം.ജെ ഹയര്‍സെക്കന്ററി ഇനി
സമ്പൂര്‍ണ ഹൈടെക് വിദ്യാലയം

   കല്‍പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കന്ററി സ്‌കൂളിനെ സമ്പൂര്‍ണ ഹൈടെക് ആയി പ്രഖ്യാപിച്ചു.  സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥാണ് പ്രഖ്യാപനം നടത്തിയത്. രാജ്യസഭാംഗം എം.പി വീരേന്ദ്രകുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.  സ്‌കൂള്‍ മാനേജര്‍ എം.ജെ.വിജയപത്മന്‍ മന്ത്രിയെ പൊന്നാടയണിച്ച് സ്വീകരിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം.കെ അനില്‍കുമാര്‍ പ്രൊജക്ട് അവതരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, കല്‍പ്പറ്റ സഗരസഭ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ്, കല്‍പ്പറ്റ സഗരസഭ വൈസ് ചെയര്‍മാന്‍ ആര്‍ രാധാകൃഷ്ണന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എ സുധാറാണി, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ.പ്രഭാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *