May 9, 2026

യൂത്ത്‌ലീഗ് യുവജനയാത്ര: ജില്ലയില്‍ പ്രചാരണ സന്ദേശ സംഘടിപ്പിക്കും

0
youth-league-1
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ്  മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജന യാത്രയുടെ പ്രചരണാര്‍ത്ഥം നവംബര്‍ 28ന് ജില്ലാതല പ്രചാരണ സന്ദേശ യാത്ര നടത്താന്‍ ജില്ലാതല സംഘാടക സമിതി യോഗം തീരുമാനിച്ചു. യുവജനയാത്ര ഡിസംബര്‍ 3നാണ് വയനാട്ടിലെത്തുന്നത്. പനമരത്ത് നിന്നും ആരംഭിക്കുന്ന യാത്ര വൈറ്റ് ഗാര്‍ഡ് പരേഡോട് കൂടി കല്‍പ്പറ്റയില്‍ സമാപിക്കും. യുവജനയാത്ര ചരിത്ര സംഭവമാക്കാന്‍ സംഘാടക സമിതി യോഗം തീരുമാനിച്ചു. നവം.28ന്  ജില്ലാ യൂത്ത്‌ലീഗ് സംഘടിപ്പിക്കുന്ന സന്ദേശയാത്ര ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തി 30ന് സുല്‍ത്താന്‍ ബത്തേരിയില്‍ സമാപിക്കും. കല്‍പ്പറ്റ ലീഗ് ഹൗസില്‍ നടന്ന സംഘാടക സമിതി യോഗം യൂത്ത്‌ലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് പി ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി വൈസ്‌ചെയര്‍മാന്‍ എന്‍.കെ റഷീദ് അധ്യക്ഷത വഹിച്ചു. സി.മൊയ്തീന്‍കുട്ടി, യഹ്‌യാഖാന്‍ തലക്കല്‍, എം.പി നവാസ്, കെ.ബി നസീമ, റസാഖ് കല്‍പ്പറ്റ, എം.എ അസൈനാര്‍, പി.കെ അസ്മത്ത്, അഡ്വ.ഖാലിദ്‌രാജ, എ.പി ഹമീദ്, വി.എം അബൂബക്കര്‍, പി.കെ സലാം, അഡ്വ.എ.പി മുസ്തഫ, ജാഫര്‍ മാസ്റ്റര്‍, സി.ടി ഹുനൈസ്, ഉവൈസ് എടവെട്ടന്‍, ആരിഫ് തണലോട്ട്, ഹാരിസ് കാട്ടിക്കുളം, അസീസ് വേങ്ങൂര്‍, മുനീര്‍ വടകര, അജ്മാല്‍, കാട്ടി ഗഫൂര്‍, ബാപ്പുട്ടി ഹാജി, പി.കെ അശ്‌റഫ്, അബൂബക്കര്‍ ഹാജി, കെ.എം.എ സലിം, വി.പി യൂസുഫ്, പടയന്‍ അബ്ദുല്ല, കളത്തില്‍ മമ്മുട്ടി, അസൈനാര്‍, സി.കെ സൈതലവി ഹാജി, എം.എ അയ്യൂബ്, ഹൈറുദ്ദീന്‍ മീനങ്ങാടി സംസാരിച്ചു. ജന.കണ്‍വീനര്‍ കെ ഹാരിസ് സ്വാഗതം പറഞ്ഞു. ട്രഷറര്‍ സി.കെ ഹാരിഫ് നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *