ഇന്‍ഷൂറന്‍സ് ക്ലെയിം; വ്യവസായ സ്ഥാപനങ്ങള്‍ക്ക് അദാലത്ത്
പ്രളയക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച വ്യവസായ യൂണിറ്റുകളുടെ ഇന്‍ഷൂറന്‍സ് ക്ലെയിം തീര്‍പ്പാക്കാന്‍ അദാലത്ത് നടത്തും. ഇന്‍ഷൂറന്‍സ് ക്ലെയിം തീര്‍പ്പാകാത്തതും പരാതിയുള്ളതുമായ സ്ഥാപനങ്ങള്‍ നവംബര്‍ 16 ന് രാവിലെ 11 ന് ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നടക്കുന്ന അദാലത്തില്‍ പങ്കെടുക്കണം. പരാതികള്‍ നവംബര്‍ മൂന്നിനകം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ലഭിക്കണം. അപേക്ഷയോടൊപ്പം ഇന്‍ഷൂറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, നാശനഷ്ടങ്ങളുടെ കണക്ക്, ബാങ്ക് ലോണ്‍, ഇന്‍ഷൂറന്‍സ് ക്ലെയിം എന്നിവ സംബന്ധിച്ച വിവരങ്ങളും സമര്‍പ്പിക്കണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു.




Leave a Reply