July 14, 2026

പേര്യ റോഡിന്റെ അറ്റകുറ്റപ്പണിയിൽ വേഗതയില്ല: നാട്ടുകൂട്ടം വെള്ളിയാഴ്ച മുതൽ സമരം ശക്തമാക്കും.

0
IMG-20181030-WA0161
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: പേര്യ റോഡിന്റെ അറ്റകുറ്റപ്പണിയിൽ വേഗതയില്ലന്ന് ആരോപിച്ച്  നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തിൽ   വെള്ളിയാഴ്ച മുതൽ സമരം ശക്തമാക്കും. റോഡ് ഉപരോധം ,പി.ഡബ്ല്യൂ.ഡി. ഓഫീസ് മാർച്ച് അടക്കമുള്ള സമരപരിപാടികൾ നടത്താനാണ് നാട്ടുകാർ ഒരുങ്ങുന്നത്.  പാടെ തകർന്ന മാനന്തവാടി – പേര്യ – നെടും പൊയിൽ റോഡിൽ വാഹനങ്ങൾ കുടുങ്ങുന്നതും  ഗതാഗതം മുടങ്ങുന്നതും  പതിവാണ്.  നാട്ടുകാർ നിരവധി തവണ  സമരം നടത്തിയതിനെ തുടർന്ന്  റോഡ് ഉടൻ നന്നാക്കുമെന്ന് അധികൃതർ ഉറപ്പു നൽകിയിരുന്നു. ഏറ്റവും ഒടുവിൽ കഴിഞ്ഞ ആഴ്ച നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തിൽ  ജനങ്ങൾ ഒന്നാകെ ഇറങ്ങി റോഡ് ഉപരോധവും നടത്തി. സ്ഥലത്തെത്തിയ സബ് കലക്ടർ ഉമേഷ് ബാബു നാട്ടുകാരുമായി ചർച്ച നടത്തുകയും തിങ്കളാഴ്ച മുതൽ റോഡ് പണി ആരംഭിക്കുമെന്ന്  ഉറപ്പ് നൽകുകയും ചെയ്തു.  എന്നാൽ തിങ്കളാഴ്ച ജോലി ആരംഭിച്ചില്ല. ചൊവ്വാഴ്ച റോഡ് റോളർ അടക്കമുള്ള ഉപകരണങ്ങൾ മാത്രം  സ്ഥലത്തെത്തിച്ച് കരാറുകാരൻ മുങ്ങി. ബുധനാഴ്ച രാവിലെ ജോലി ആരംഭിച്ചില്ലങ്കിൽ പൊതുമരാമത്ത് വകുപ്പ് ഓഫീസിലേക്ക് മാർച്ചും റോഡ് ഉപരോധവും നടത്താനാണ് നാട്ടുകൂട്ടത്തിന്റെ തീരുമാനം. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *