May 19, 2024

വയനാട് ആദിവാസി സാക്ഷരതാ പദ്ധതിയുടെ 400 ഇൻസ്ട്രക്ടർമാർക്കുള്ള പരിശീലനം ആരംഭിച്ചു

0
06 1 2
ബത്തേരി:ജില്ലയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ടവരുടെ സാക്ഷരതാ ശതമാനം ഉയർത്തുന്നതിനുവേണ്ടി സംസ്ഥാന സാക്ഷരതാ മിഷൻ ജില്ലയിലെ സാക്ഷരതാ നിരക്ക് ഏറ്റവും കുറഞ്ഞ പണിയ,കാട്ടുനായ്ക്ക വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന 200 ഊരുകളിൽ ആരംഭിക്കുന്ന വയനാട് ആദിവാസി സാക്ഷരതാപദ്ധതി രണ്ടാം ഘട്ടത്തിന്റെ 400 ഇൻസ്ട്രക്ടർമാർക്കുള്ള ദ്വിദിന പരിശീലന പരിപാടി ഡയറ്റിന്റേയും സാക്ഷരതാമിഷന്റേയും ആഭിമുഖ്യത്തിൽ ബത്തേരി ഡയറ്റിൽ ആരംഭിച്ചു.400 ഇൻസ്ട്രക്ടർമാരിൽ 200 പേർ ആദിവാസി വിഭാഗത്തിൽപ്പെട്ട പത്താം ക്ലാസ്സ് വിജയിച്ചവരാണ് .ബാക്കി 200 പേർ പൊതുവിഭാഗത്തിൽപ്പെട്ടവരാണ്.ഒന്നാം ഘട്ടമായി ബത്തേരി ബ്ലോക്കിലെയും സാക്ഷരതാ ഇൻസ്ട്രക്ടർമാർക്കാണ്പരിശീലനം ആരംഭിച്ചത്.ക്ലാസ്സുകളുടെ സംഘാടനം,വ്യക്തിത്വ വികസനം,അക്ഷരങ്ങൾ പഠിപ്പിക്കൽ മൂല്യനിർണ്ണയം എന്നീ വിഷയങ്ങളിലാണ് പരിശീലനം നടക്കുന്നത്.ഡയറ്റിൽ വെച്ച് നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ നിർവഹിച്ചു.ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സണ്‍ ടി.ദേവകി അധ്യക്ഷത വഹിച്ചു.ബത്തേരി മുനിസിപ്പൽ ചെയർമാൻ ടി.എൽ.സാബു മുഖ്യാഥിതി ആയിരുു.ഡയറ്റ് പ്രിൻസിപ്പാൾ ഇ.ജെ.ലീനടീച്ചർ,ഡയറ്റ് സീനിയർ ലക്ചർ കെ.കെ.സന്തോഷ്‌കുമാർ,വയനാട് ആദിവാസി സാക്ഷരതാ കോർഡിനേറ്റർപി.എൻ.ബാബു എന്നിവർ പദ്ധതികൾ വിശദീകരിച്ചു.സാക്ഷരതാമിഷൻ കോർഡിനേറ്റർ നിർമ്മലാ റെയ്ച്ചർ ജോയിയും,കെ.അരവിന്ദാക്ഷൻ മാസ്റ്ററും,ഷിൻസി റോയി എന്നിവർ സംസാരിച്ചു.റിസോഴ്‌സ് പേഴ്‌സണ്‍മാരായ മൊയ്തൂട്ടി മാസ്റ്റർ,പത്മാവതി ടീച്ചർ,ടി.സദാശിവൻമാസ്റ്റർ,കെ.സദാനന്ദൻ മാസ്റ്റർ,പി.ഉണ്ണികൃഷ്ണൻ മാസ്റ്റർ എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *