May 5, 2024

പൊറുതി മുട്ടി കുടുംബം 12 കോടി ലോട്ടറിയടിച്ചെന്ന് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം

0
അമ്പലവയൽ: 12 കോടിയുടെ സമ്മാനം ലഭിച്ചെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജപ്രചരണത്തിൽ പൊറുതി മുട്ടി കുടുംബം. ദുബൈ ഡ്യൂട്ടി ഫ്രീ ബിഗ് റാഫിൾ ഡ്രോയിൽ 12 കോടി രൂപ ലഭിച്ചു എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാജപ്രചരണമാണ് അമ്പലവയൽ കൊളഗപ്പാറ സ്വദേശി റഫീഖിൻറെ കുടുംബത്തിന് ദുരിതമായിരിക്കുന്നത്. വൻതുക ലഭിച്ചെന്ന വാർത്ത പരന്നതോടെ സഹായത്തിനും വായ്പക്കും മറ്റുമായി ഇവരുടെ വീട്ടിൽ സന്ദർശകർ നിറയുകയാണ്. ഒന്നര വയസ്സുള്ള മകളും ഭാര്യും പ്രായമായ ഉമ്മയും മാത്രമുള്ള കുടുംബം ഇതോടെ വിഷമത്തിലായി. വ്യാജവാർത്തക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് റഫീഖിന്റെ ഭാര്യ അമ്പലവയൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഡെയ്ലി ഹണ്ട് എന്ന ന്യൂസ് പോർട്ടലിന്റെ വ്യാജലിങ്കോട് കൂടിയാണ് വാർത്ത പ്രചരിപ്പിച്ചിട്ടുള്ളത്. വെറും തമാശക്ക് സുഹൃത്ത് ഒപ്പിച്ച കുസൃതിയാണെങ്കിലും ഇതിന്റെ ദുരിതം അനുഭവിക്കുന്നത് കുടുംബമാണ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത ഇങ്ങനെ്: ദുബായ്: ജൂൺ മാസത്തെ ദുബൈ ഡ്യൂട്ടി ഫ്രീ ബിഗ് റാഫിൾ ഡ്രോയിൽ ഭാഗ്യം തേടിയെത്തിയത് വയനാട് കൊളഗപ്പാറ  (കവല)സ്വദേശി റഫീക്കിനാണ്. 12 കോടിയിലേറെ രൂപയാണ്  നറുക്കെടുപ്പിൽ ഈ 31 കാരന് സമ്മാനമായി ലഭിച്ചിരിക്കുന്നത്. സ്വപ്നസമാനമായ ഈ നേട്ടം തുടക്കത്തിൽ വിശ്വസിക്കാനായില്ലെന്ന് അദ്ദേഹം പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനം ഏറെ ഇഷ്ടമുള്ള ഇദ്ദേഹത്തിന്  പണത്തിൽ ഒരു ഭാഗം അതിനായി മാറ്റിവയ്ക്കണം എന്നാണാഗ്രഹം. ഏതായാലും തനിക്ക് ഭാഗ്യം തന്ന ഈ ഗൾഫ് രാജ്യത്തെ  പെട്ടെന്ന് ഉപേക്ഷിക്കില്ലെന്ന നിലപാടിലാണ് റഫീഖ് .അബുദാബി അഡ്നോക്  പെട്രോൾ പമ്പിൽ ജോലി ചെയുന്ന ഇദ്ദേഹം കൊളഗപ്പാറയിൽ ഉള്ള റസാഖിന്റെ അനുജൻ ആണ്'
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *