July 14, 2026

വെള്ളമുണ്ട വഴി മൈസൂര്‍-വടകര റോഡ് ദേശീയപാതയായി ഉയര്‍ത്തണം:യൂത്ത് ലീഗ്

0
By ന്യൂസ് വയനാട് ബ്യൂറോ
.
വെള്ളമുണ്ട;വയനാട്ടിലെ ഏറ്റവും പഴക്കം ചെന്ന റോഡുകളിലൊന്നായ മൈസൂര്‍- മാനന്തവാടി-  തരുവണ  -വടകര റോഡ് ദേശീയ പാതയായി ഉയര്‍ത്തണമെന്ന് വെള്ളമുണ്ട പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റി യോഗം ആവശ്യപ്പെട്ടു.നിരവധി യാത്രക്കാര്‍ എത്തുന്ന പ്രധാന കേന്ദ്രങ്ങളായ നാലാംമൈല്‍ ജംഗ്ഷന്‍, തരുവണ ജംഗ്ഷന്‍, വെള്ളമുണ്ട ജംഗ്ഷന്‍ മുതലായ സ്ഥലങ്ങളിലൂടെ നിരവധി ആളുകളാണ് ദിവസവും വടകര, മൈസൂര്‍, ബേങ്കളൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. പ്രസി.. അബൂട്ടി പുലിക്കാട് അദ്ധ്യക്ഷo വഹിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.ഹാരിസ് ഉല്‍ഘാടനം ചെയ്തു. പി.കെ.അമീന്‍ ,അജ്മല്‍ ആറു വാള്‍, പി.കെ.സലാം, കെ.എം.അബുള്ള ഹാജി, പി.കെ.മൊയ്തു, മോയി വാരാമ്പറ്റ, ഉവൈസ്, പി.എ.മുജീബ്, എം.സി.ഇബ്രാഹിം, ഉസ്മാന്‍ പള്ളിയാല്‍, മോയി കട്ടയാട്, കൊച്ചി ഇബ്രാഹിം, കാഞ്ഞായി ഇബ്രാഹിം, പി.മുഹമ്മദ്, സാവാന്‍ നാസ്സര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *