July 14, 2026

സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു

0
IMG-20181030-WA0523
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 

പുല്പള്ളി  ഇരുളം മൂന്നാനക്കുഴി വളവിന് സമീപം സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. അമ്പലവയല്‍ ചിറക്കയ്ക്കല്‍ ശ്രീധരന്റെ മകന്‍ വിഷ്ണു(20)ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന വടുവഞ്ചാല്‍ മുതുകാട്ടില്‍ അസു(19)നെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ബത്തേരിയില്‍ നിന്ന് പുല്പള്ളിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സുമായി മൂന്നാനക്കുഴി വളവിന് സമീപം കൂട്ടിയിടിക്കുകയായിരുന്നു. ഉടനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുബലാമണിയാണ് വിഷ്ണുവിന്റെ അമ്മ. ധീരജ് ഏക സഹോദരനാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *