April 25, 2024

ഐ. എഫ്. എസ്. പ്രബേഷണര്‍മാര്‍ക്ക് എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ പഞ്ചദിന പരിശീലനം നൽകി.

0
Img 20181103 Wa0375
ഡറാഡൂണിലെ ഇന്ദിരാഗാന്ധി നാഷണല്‍ ഫോറസ്റ്റ് അക്കാഡമി 2017-2019 ബാച്ചിലെ 17 ഐ. എഫ്. എസ്. പ്രബേഷണര്‍മാര്‍ക്ക് എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ വനം, ജൈവവൈവിധ്യ പരിപാലനം, എന്‍.ജി. ഒ. കളുടെ ഗ്രാമീണ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ പഞ്ചദിന പരിശീലനം സംഘടിപ്പിച്ചു. വയനാട് സബ്കലക്ടര്‍ എന്‍. എസ്. കെ. ഉമേഷ്  IAS പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. എന്‍. അനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വയനാട് ജില്ലാകലക്ടര്‍ എ. ആര്‍. അജയകുമാര്‍ IAS മുഖ്യപ്രഭാഷണം നടത്തി. നോര്‍ത്ത് വയനാട് ഡി. എഫ്. ഒ. ആര്‍. കീര്‍ത്തി  IFS, ഡപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ എം. വി. മുകണ്ണന്‍  IFS, രമേഷ് ബിഷ്ണോയ്  IFSഎന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റുമാരായ ഗിരിജന്‍ ഗോപി, ഡോ. മഞ്ജുള മേനോന്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു. പ്രോജക്ട് മാനേജര്‍ എന്‍. ഗോപാലകൃഷ്ണന്‍ സ്വാഗതവും ട്രെയ്നിങ്ങ് കോ-ഓര്‍ഡിനേറ്റര്‍ പി. രാമകൃഷ്ണന്‍ കൃതജ്ഞതയും രേഖപ്പെടുത്തി.
വനം വന്യജീവിശല്യം ജൈവ പരിപാലനസമിതികള്‍ എന്നിവയുടെ പഠനത്തിന്‍റെ ഭാഗമായി തിരുനെല്ലിയിലെ അപ്പപ്പാറയിലെ ബയോഡൈവേര്‍സിറ്റി മാനേജ്മെന്‍റ് കമ്മറ്റിയുമായും ആക്ഷന്‍ കമ്മറ്റിയുമായും ചര്‍ച്ച നടത്തി. ടി. സി. ജോസഫ്, കെ. ജി. രാമകൃഷ്ണന്‍, സന്തോഷ് തോല്‍പ്പെട്ടി, മെര്‍ലിന്‍ എന്നിവര്‍ പ്രസംഗിച്ചു. 
ചീയമ്പം ട്രൈബല്‍ കോളനിയുടെ പ്രവര്‍ത്തനവും അവിടെ നടപ്പാക്കുന്ന നബാര്‍ഡിന്‍റെ വാടി പ്രോജക്ടിന്‍റെ പ്രവര്‍ത്തനങ്ങളും വിലയിരുത്തി. ചീയമ്പം കോളനി വില്ലേജ് പ്ലാനിങ്ങ് കമ്മറ്റി ചെയര്‍മാന്‍ അപ്പിബോളന്‍, സിക്രട്ടറി ഗോപാലന്‍, വിപിന്‍ദാസ്, നൗഷിക് തുടങ്ങിയവര്‍ പ്രസംഗിച്ചു. നീര്‍ത്തട വികസനത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനായി ചെതലയം നീര്‍ത്തട സമിതിയുമായി ചര്‍ച്ച ചെയ്യുകയും പ്രവര്‍ത്തനങ്ങള്‍ നേരിട്ടുകണ്ട് വിലയിരുത്തുകയും ചെയ്തു. ചെതലയം നീര്‍ത്തട വികസന സമിതി പ്രസിഡണ്ട് കെ. പി. സാമുവല്‍, സിക്രട്ടറി വി. പി. സുഹാസ്, പി. ആര്‍. രവീന്ദ്രന്‍, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. ടി. സാജന്‍  IFSതുടങ്ങിയവര്‍ പ്രസംഗിച്ചു.
മാനിക്കാവിലെ പുണ്യവനം പദ്ധതി പ്രവര്‍ത്തനങ്ങള്‍  നേരിട്ട് മനസ്സിലാക്കുകയും മാനികാവ് സംരക്ഷണ സമിതിയുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ടി. ഒ. ബേബി, ബാലകൃഷ്ണന്‍ എ., അനില്‍ നമ്പൂതിരി, ജിതിന്‍ എം. എം. തുടങ്ങിയവര്‍ പ്രസംഗിച്ചു. ആദിവാസി തറവാടുകളുടെ പ്രവര്‍ത്തനം കണ്ടറിയുന്നതിനായി പാറമൂല കുറിച്ച്യ തറവാട്ടിലെത്തി തറവാട് കാരണവര്‍ കേളു, ബാലന്‍ എബി തുടങ്ങിയവരുമായി സംവദിച്ചു. വയനാട് കാടുകളെപ്പറ്റി പഠിക്കുന്നതിന്‍റെ ഭാഗമായി വയനാട് വൈല്‍ഡ് ലൈഫിന്‍റെ തോല്‍പ്പെട്ടി ഡിവിഷനിലെയും, മുത്തങ്ങ ഡിവിഷനിലെയും പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ട് വിലയിരുത്തി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. ടി. സാജന്‍  IFS അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രമേഷ് ബിഷ്ണോയ്  IFS തുടങ്ങിയവര്‍ പരിശീലനത്തിന് നേതൃത്വം നല്കി. വെസ്റ്റ് ബംഗാളിലെ മുന്‍ ചീഫ് സെക്രട്ടറി ബാലഗോപാല്‍ IAS, സ്വാമിനാഥന്‍ ഗവേഷണ നിലയം ഡയറക്ടര്‍ ഇന്‍ ചാര്‍ജ് വി. വി. ശിവന്‍ തുടങ്ങിയവര്‍ ഐ. എഫ്. എസ്. ട്രെയ്നികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിലെ പി. രാമകൃഷ്ണന്‍, ഗോപാലകൃഷ്ണന്‍, ജയേഷ് പി. ജോസഫ്, എം. എം. ജിതിന്‍, ഡോ. സ്മിത, സലീം, ദിലീപ് തുടങ്ങിയവര്‍ പരിശീലനത്തിനു നേതൃത്വം നല്കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *