April 25, 2024

അന്തിയുറങ്ങാന്‍ കൂരയില്ല-ഗര്‍ഭിണിയായ ആദിവാസി യുവതിയും കുടംബവും ബസ് വെയിറ്റിംഗ് ഷെഡ്ഡില്‍ അഭയം തേടി

0
Img 20181103 Wa0086
.;  സ്വന്തമായൊരു കൂരക്കായുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ എട്ട് മാസം ഗര്‍ഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും കൂട്ടി ആദിവാസി യുവാവ് തെരുവിലിറങ്ങി.വെള്ളമുണ്ട പഞ്ചായത്തിലെ മഴുവന്നൂര്‍ ഇല്ലത്ത് കോളനിയിലെ വിഷ്ണുവാണ് ഭാര്യ ലക്ഷമി അഞ്ച് വയസ്സിന് താഴെ മാത്രം പ്രായമുള്ള മക്കളായ ശിവനന്ദു, വിവേക് എന്നിവരുമായി ഇന്നലെ രാവിലെ മുതല്‍ കടത്തിണ്ണയില്‍ താമസിക്കാനുള്ള തീരുമാനവുമായി തരുവണ വെയിറ്റിംഗ് ഷെഡ്ഡില്‍ അഭയം തേടിയത്.സ്വന്തമായി റേഷന്‍ കാര്‍ഡു പോലും ഇനിയും ലഭിക്കാത്ത കുടുംബത്തിന്റെ ദൈന്യത പട്ടിക വര്‍ഗ്ഗ വികസനവകുപ്പിന്റെ അവകാശവാദങ്ങള്‍ക്ക് നേരെയുള്ള ചോദ്യചിഹ്നമാണ്.മീനങ്ങാടി സ്വദേശിയായ വിഷ്ണു 9 വര്‍ഷം മുമ്പാണ് തരുവണയിലെത്തി ലക്ഷമിയെ വിവാഹം ചെയ്തു കോളനിയില്‍ താമസമാരംഭിച്ചത്.സ്ഥപരിമിതി കാരണം വീര്‍പ്പു മുട്ടുന്ന കോളനിയില്‍ പലബന്ധുവീടുകളിലായാണ് ഇത് വരെയും താമസിച്ചു വന്നത്.നിലവില്‍ താമസിച്ചു കൊണ്ടിരിക്കുന്ന വീട്ടില്‍ 9 കുടുംബങ്ങളാണുള്ളത്.ഇതിലൊരു കുടംബത്തിലെ സ്ത്രീ കഴിഞ്ഞ ദിവസം പ്രസവിച്ചതോടെ വീട്ടില്‍ കഴിയാന്‍പറ്റാത്ത അവസ്ഥ വന്നു.തുടര്‍ന്ന് വീട്ടുകാര്‍ വിഷ്ണുനവിനോടും കുടുംബത്തോടും വീട് വിട്ടിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.അങ്ങനെയാണ് ഇന്നലെ രാവിലെ മുതല്‍ തരുവണ ബസ് വെയിറ്റിംഗ്‌ഷെഡ്ഡില്‍ താമസമാരംഭിച്ചത്.കുടുംബം തരുവണയില്‍ താമസിക്കുന്ന വിവരം വെള്ളമുണ്ട ട്രൈബല്‍ ഓഫീസറെയും പ്രൊമോട്ടറെയും അറിയിച്ചെങ്കിലും രാത്രിയിലും ഇവര്‍ തിരിഞ്ഞു നോക്കിയില്ല. തുടര്‍ന്ന് വാര്‍ഡ് മെമ്പറും വെള്ളമുണ്ട പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി താല്‍ക്കാലികമായി കുടുംബത്തെ കോളനിയിലെതന്നെ വീട്ടില്‍ താമസിപ്പിക്കുകയാണുണ്ടായത്.വീടിനായി ഇവര്‍ പലപ്പോഴായി നിരവധി ഓഫീസുകള്‍ കയറിയിറങ്ങിയിട്ടുണ്ട്.പഞ്ചായത് ഓഫീസിലും ട്രൈബൂല്‍ വകുപ്പിലും നിരവധി തവണ അപേക്ഷയും നല്‍കി.കുടുംബത്തിന് റേഷന്‍ കാര്‍ഡ് ശരിയാക്കി നല്‍കാന്‍ പോലും പ്രമോട്ടര്‍ക്ക് ഇത് വരെയും സാധിച്ചിട്ടില്ല.നിരവധി ആദിവാസിക്ഷേമ പദ്ധതികള്‍ കോടികള്‍ ചിലവഴിച്ച് നടപ്പിലാക്കുമ്പോഴാണ് തലചായ്ക്കാനിടമില്ലാതെ പട്ടികവര്‍ഗ്ഗ വിഭാഗം തെരുവിനെ ആശ്രയിക്കേണ്ടി വരുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *