March 29, 2024

വെള്ളമുണ്ടവിഷമദ്യദുരന്തം അന്വേഷണം: എസ്.എം.എസ്. ഡി.വൈ.എസ്.പി. അട്ടിമറിച്ചു.: ക്രൈംബ്രാഞ്ചിനെ എൽപ്പിക്കണം: ബന്ധുക്കൾ

0
Img 20181107 Wa0026
മാനന്തവാടി: വെള്ളമുണ്ട പഞ്ചായത്തിലെ കൊച്ചാറക്കാവ് കൊച്ചാറ തിഗനായി, മകൻ പ്രമോദ്, ബന്ധു പ്രസാദ് എന്നിവർ വിഷമദ്യം കഴിച്ച് മരിച്ച സംഭവത്തിൽ അന്വേഷണം എസ്എം.എസ് ഡി.വൈ.എസ്പി അട്ടിമറിച്ചുവെന്നും അന്വേഷണം ക്രൈംബ്രാഞ്ചിനെ എൽപ്പിക്കണമെന്നും മദ്യം കഴിച്ച് മരിച്ചവരുടെ ബന്ധുകൾ മാനന്തവാടിയിൽ നടത്തിയാ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഒക്ടോബർ മൂന്നാം തിയ്യതിയാണ് മാനന്തവാടിയിൽ തമാസിക്കുന്ന വെള്ളമുണ്ട മരക്കാട്ട്കുന്നിൽവീട്ടിൽ സജിത്ത് വീട്ടിൽ തീനായിക്ക് മദ്യം എത്തിച്ച് നൽകിയാത്. മദ്യം കഴിച്ച തീനായി കുഴഞ്ഞ് വിഴുകയും സജിത്ത് തന്നെ കാറിൽ തീ തീനായിയെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തത്. ജില്ലാശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ തീനായി മരിച്ചിരിന്നു. തിരിച്ച് മൃതദേഹം സജിത്ത് തന്റെ കാറിൽ തന്നെ വെള്ളമുണ്ട കൊച്ചാറകാവ്ക്കുന്നിലെ വീട്ടിൽ എത്തിച്ചതെന്നും പിന്നെ വരാമെന്നും പറഞ്ഞ് സജിത്ത് അവിടെ നിന്നും പോയതായും ബന്ധുകൾ പറഞ്ഞു.തീനായി മദ്യം കഴിച്ചുവെന്ന് സജിത്ത് പറഞ്ഞിരുന്നെങ്കിൽ പ്രമോദിന്റെയും പ്രസാദിന്റെ ജീവൻ രക്ഷപ്പെടുമായിരുന്നുവെന്നും വെള്ളമുണ്ട പോലിസ് അന്വേഷണം നടത്തിയ അദ്യഘട്ടത്തിൽ എഫ് ഐആറിൽ സജിത്ത് പ്രതിയായിരുന്നു. സജിത്തിനെ വാഹനം ഉൾപ്പെടെ കസ്റ്റഡിയിലെടുത്ത് നിരിക്ഷണത്തിൽ വെയ്ക്കുകയും ചെയ്ത പോലിസ് കേസ് എസ് എം എസിന് കൈമാറിയപ്പോൾ സജിത്തിനെ പ്രതി പട്ടികയിൽ നിന്നൊഴിവാക്കി. സജിത്തിന്നെ ഒഴിവാക്കി സജിത്തിന് മദ്യം നൽകിയാ സന്തോഷിനെ മാത്രം പ്രതിയാക്കിയാതിൽ ആസ്വഭാവികതയുണ്ടെന്നും മറ്റ് തരത്തിലുള്ള സ്വാധീനവും ഉപയോഗിച്ചതായും ബന്ധുകൾ പറയുന്നു.മുമ്പ് സജിത്തിന്റെ പേര് എഴുതിവെച്ച് യുവാവ് അത്മഹത്യ ചെയ്ത കേസ് മാനന്തവാടിയുണ്ടുണ്ട്. ഇതിലും അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ചിനെ അന്വേഷണം എൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നും ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയില്ലങ്കിൽ കോടതിയെ സമീപിക്കുമെന്നും ഇവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽശാരദ കെ.റ്റി, കല്യാണി കെ, രാജു കെ.റ്റി, സുഗേഷ് പി.ജി എന്നിവർ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *