കാഞ്ഞിരത്തിനാൽ ജോർജ്ജിന്റെ ഭൂമി പ്രശ്നത്തിൽ നിയമ സഭാ കമ്മിറ്റി ഇടപെടണമെന്ന് വയനാട് വികസന സമിതി:

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാഞ്ഞിരത്തിനാൽ  ജോർജ്ജിന്റെ  ഭൂമി പ്രശ്നത്തിൽ നിയമസഭാ കമ്മിറ്റി ഉടൻ  ഇടപെടണമെന്ന്  വയനാട് വികസന സമിതി പ്രസിഡണ്ട് പി.പി. ഷൈജൽ ആവശ്യപ്പെട്ടു. ജെയിംസിന്റ വക്കീലും  ഹരിതസേന ചെയർമാനുമായ  അഡ്വ: വി.ടി. പ്രദീപ് കുമാർ  നിയമസഭാ പെറ്റീഷൻസ്  കമ്മിറ്റി മുമ്പാകെ നൽകിയ പരാതി ഈ മാസം 14-ന്  സമിതിയുടെ പരിഗണനക്ക് വന്നിട്ടുണ്ട്. കമ്മിറ്റിയിൽ അംഗമായിട്ടും ഈ വിഷയത്തിൽ ഇടപെടാൻ എം.എൽ. എ   തയ്യാറായിട്ടില്ല. ഇക്കാര്യത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയ കൽപ്പറ്റ എം.എൽ. എ മാപ്പു പറയണമെന്നും പി.പി. ഷൈജൽ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥരെയും കൂടി വിളിച്ചു വരുത്തി കൽപ്പറ്റയിൽ തെളിവെടുപ്പ് നടത്തി  ജോർജിന്റെ ഭൂമി തിരികെ നൽകാൻ  നടപടി ഉണ്ടാവണമെന്ന് വയനാട് വികസന സമിതി ആവശ്യപ്പെട്ടു, .

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *