April 24, 2024

ജനകോടികളെ ചതിച്ച മോദിയുടെ കാലം കഴിഞ്ഞു : രാജ്യത്തെ ഏറ്റവും സ്വീകാര്യനല്ലാത്ത മുഖ്യമന്ത്രിയാണ് പിണറായിയെന്നും കെ. സുധാകരൻ

0
Img 20181110 Wa0027
മാനന്തവാടി: സി പി എമ്മും ബി ജെ പിയും ചേര്‍ന്ന് ശബരിമലയെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍. വിശ്വാസം  സംരക്ഷിക്കാന്‍ ,വര്‍ഗീയതയെ തുരത്താന്‍ എന്ന മുദ്രാവാക്യവുമായി കെ പി സി സി നടത്തുന്ന വിശ്വാസസംരക്ഷണ യാത്രക്ക് മാനന്തവാടിയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1991-ല്‍ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത്  ബി ജെ പിയാണ്. ഇപ്പോള്‍ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് പറഞ്ഞ് നടത്തുന്ന സമരങ്ങള്‍ വിശ്വാസികളെ  അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. സി പി എം നേരത്തെ ഇറക്കിയ സര്‍ക്കുലര്‍ മതവിശ്വാസത്തില്‍ നിന്നും ആത്മീയതയില്‍ നിന്നും  പ്രവർത്തകർ  പുറകോട്ട് പോകണമെന്നാണ്. സി. പി. എം നിര്‍ദേശം അണികള്‍ അനുസരിക്കാതെ വന്നപ്പോഴാണ് ശബരിമല അടക്കമുള്ള സ്ഥലങ്ങള്‍ തകര്‍ക്കുകയെന്ന രാഷ്ട്രീയ അജണ്ടയോടെ പൊലീസിനെ ഉപയോഗിച്ച് നടപ്പിലാക്കുന്നത്. അയോധ്യ കാണിച്ച് കേന്ദ്രഭരണം പിടിച്ചെടുത്ത ബി ജെ പി ശബരിമല പ്രശ്‌നമുയര്‍ത്തിക്കാട്ടി കലാപഭൂമിയാക്കാനും, ജനങ്ങളെ സ്വാധീനിക്കാനുമാണ് ശ്രമിക്കുന്നതെന്നും, ഇത് തിരിച്ചറിയാന്‍ വിശ്വാസികള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഭക്തന്മാരുടെ വിശ്വാസവും മനസ്സും ചൂഷണം ചെയ്യുന്ന ബി ജെ പിയുടെ അതേപാത തന്നെയാണ് വിശ്വാസമില്ലാതാക്കാനായി സി പി എമ്മും ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരില്‍ ജനസ്വാധീനം തീരെയില്ലാത്ത മുഖ്യമന്ത്രിയാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. ഫാസിസം നടപ്പിലാക്കാനും, മനുഷ്യത്വത്തെ തകര്‍ക്കാനുമുള്ള ഭരണകൂട ഭീകരതയാണ് കേരളത്തില്‍ നടപ്പിലാക്കുന്നത്. ജീവിതത്തിന്റെ ഭാഗമായ ഭക്തിയും അസ്ഥിത്വത്തിന്റെ ഭാഗമായ വിശ്വാസം നിലനിര്‍ത്താൽ 
നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് എന്നും മുന്നില്‍ നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസം തകര്‍ക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസിന്റെ പോരാട്ടം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യത്യസ്ത ആചാരങ്ങളും അനുഷ്ഠാനങ്ങളുമുള്ള രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനാണ് സി പി എമ്മും ബി ജെ പിയും ശ്രമിക്കുന്നത്. ചര്‍ച്ച്, അമ്പലം, പള്ളി എന്നിവിടങ്ങളിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസികള്‍ പരസ്പര ഐക്യത്തോടെ പുലര്‍ത്തിപ്പോരുമ്പോഴാണ് ഇവിടെ പൊലീസിനെ ഉപയോഗിച്ച് പ്രശ്‌നങ്ങളുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇന്ത്യന്‍ ഭരണഘടന വിശ്വാസികള്‍ക്കും സാധാരണക്കാര്‍ക്കും നല്‍കിയ ഉറപ്പുകള്‍ നടപ്പിലാക്കാന്‍ പോലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവുന്നില്ല. മുമ്പ് യു ഡി എഫ് സര്‍ക്കാര്‍ ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിര്‍ത്തണമെന്ന് കാണിച്ചാണ് സുപ്രീംകോടതിയില്‍ അഫിഡവിറ്റ് നല്‍കിയത്. എന്നാല്‍ വി എസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ വിശ്വാസികള്‍ക്കെതിരെയാണ് നല്‍കിയത്. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ വിശ്വാസങ്ങളെല്ലാം തകര്‍ക്കുന്ന രീതിയിലുള്ള അഫിഡവിറ്റും നല്‍കി. മതങ്ങളിലെ ആചാര അനുഷ്ഠാനങ്ങള്‍ക്ക് മാറ്റം വരുത്താന്‍ അതാത് മതങ്ങളിലെ ആചാര്യന്മാര്‍ക്കും പണ്ഡിതന്മാര്‍ക്കുമാണ് അധികാരം. ഭരണഘടന തന്നെ നല്‍കിയ ഉറപ്പ് ലംഘിക്കപ്പെടുകയാണിപ്പോള്‍. ശബരിമലക്ക് പോകണമെങ്കില്‍ അതാത് പ്രദേശത്തെ പൊലീസിന്റെ അനുമതി വാങ്ങണമെന്ന നിര്‍ദേശം വെച്ച സര്‍ക്കാര്‍ അടുത്ത് സി പി എം ഓഫീസില്‍ നിന്നും അനുമതി വാങ്ങേണ്ടി വരുമോ എന്ന ഭയത്തിലാണ് വിശ്വാസികള്‍. ശബരിമലയില്‍ പോകാന്‍ ആക്ടിവിസ്റ്റുകള്‍ക്ക് 
     ആക്ടിവിസ്റ്റുകള്‍ക്ക് പൊലീസ് സംരക്ഷണം ഒരുക്കിയ സര്‍ക്കാരിന്റെ മനസിലിരിപ്പ് ജനങ്ങള്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. സി പി എം പ്രത്യയശാസ്ത്രപരമായ വിശ്വാസപ്രതിസന്ധി നേരിടുകയും അണികള്‍ മതവിശ്വാസത്തിലേക്ക് കൂടുതല്‍ അടുക്കുകയും ചെയ്യുന്നത് തടയാനാണ് ശബരിമല അടക്കമുള്ള സ്ഥലങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എക്കണ്ടി മൊയ്തൂട്ടി അധ്യക്ഷനായിരുന്നു. ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, പി കെ ജയലക്ഷ്മി,  കെ.സി. റോസക്കുട്ടി ടീച്ചർ , കെ എല്‍ പൗലോസ്, കെ പി അനില്‍കുമാര്‍, കെ കെ അബ്രഹാം, എം സി സെബാസ്റ്റ്യന്‍, പി വി എസ് മൂസ, എ പ്രഭാകരന്‍മാസ്റ്റര്‍, അബ്ദുള്‍മജീദ്, എം എസ് വിശ്വനാഥന്‍, എന്‍ കെ വര്‍ഗീസ്, കെ ജെ പൈലി, പി വി ജോര്‍ജ്ജ് തുടങ്ങിയവര്‍ സംസാരിച്ചു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *