April 19, 2024

ക്രൈംബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം എം അബ്ദുല്‍ കരീമിന് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ അംഗീകാരം

0
Img 20181113 193539
മാനന്തവാടി;പുല്‍പ്പള്ളി സ്വദേശിയായ വയനാട് ക്രൈംബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം എം അബ്ദുല്‍ കരീമിന് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ അംഗീകാരം.2017 വര്‍ഷത്തെ പോലീസിലെ വിവിധ വകുപ്പുകളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ഡി ജി പി ലോക്‌നാഥ് ബെഹ്‌റ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പട്ടികയിലാണ് തൊഴില്‍ രംഗത്ത് നിസ്വാര്‍ത്ഥ സേവനം അനുഷ്ടിക്കുന്ന കരീമിന്റെ പേരും ഉള്‍പ്പെട്ടത്.കഴിഞ്ഞ വര്‍ഷം ഇന്റലിജന്റ്‌സ് രംഗത്ത് കോഴിക്കോട് ജില്ലയില്‍ അനുഷ്ടിച്ച സേവനങ്ങളെ മുന്‍ നിര്‍ത്തിയാണ് ഇന്റലിജന്റ്‌സ് വിഭാഗത്തിലെ 25 പേരുടെ പട്ടികയില്‍ വയനാട്ടുകാരന്‍ സ്ഥാനം നേടിയത്.പോലീസ് മെഡലുകള്‍ക്ക് മുഖ്യമന്ത്രിയും രാഷ്ട്രപതിയും നല്‍കി വരുന്ന അംഗീകാരങ്ങള്‍ക്ക് നേരിട്ട് അപേക്ഷ നല്‍കി ശുപാര്‍ശകള്‍ പരിഗണിച്ച് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ സംസ്ഥാന പോലീസ് മേധാവി നല്‍കുന്ന അംഗീകാരങ്ങള്‍ അപേക്ഷയോ ശുപാര്‍ശകളോ ഇല്ലാതെയാണ് പരിഗണിക്കുന്നത്.കോഴിക്കോട് ജില്ലയില്‍ സേവനമനുഷ്ടിക്കവെ തീവ്രവാദ,രാഷ്ട്രവിരുദ്ധ മേഖലകളിലുള്ള നീക്കങ്ങളെക്കുറിച്ച് നല്‍കിയ വിരങ്ങളാണ് ബാഡ്ജ് ഓഫ് ഓണര്‍ അംഗീകാരത്തിന് അര്‍ഹനാക്കിയത്.2005 ല്‍ ക്രൈബ്രാഞ്ചില്‍ എസ് ഐ ജോലിയില്‍ പ്രവേശിച്ചതിന് ശേഷം നിരവധി വിവാദമായ കേസുകള്‍ക്ക് തുമ്പുണ്ടാക്കാനും പ്രതികളെ പിടികൂടാനും ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.ഹോസ്ദുര്‍ഗ്ഗ് പോലീസ് സ്‌റ്റേഷനിലെ പോലീസുകാരന്‍ വാഹനനമിടിച്ചു കൊല്ലപ്പെട്ട കേസില്‍ മൂന്ന് വര്‍ഷത്തിനേശേഷം കരീമുള്‍പ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണസംഘം പ്രതി.യെയും ഇടിച്ച വാഹനവും കണ്െടത്തിയിരുന്നു.വിവാദമായ കാട്ടിക്കുളം ഇബ്രാഹിം മാസ്റ്റര്‍ കൊലപാതകക്കേസില്‍ 14 വര്‍ഷത്തിന് ശേഷം പ്രതിയെകണ്ടെത്തി നിയമത്തിന് മുമ്പില്‍ കൊണ്ടു വന്നത് കരീമുള്‍പ്പെടുന്ന അന്വേഷണ സംഘമായിരുന്നു.2004 ലെ തൊട്ടില്‍പ്പാലം കാവിലുംപാറ സ്വദേശിനിയായ യുവതിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസ്,മേപ്പാടി സൈതലവികൊലക്കേസ് തുടങ്ങിയ കേസുകളില്‍ പ്രതികളെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.മാറാട് കേസ് പുനരന്വേഷണ സംഘത്തിലും അബ്ദുല്‍കരീം അംഗമായിരുന്നു.സോഷല്‍ ഫോറസ്ട്രിവിഭാഗം ഡി എഫ് ഒ സജ്‌നയാണ് കരീമിന്റെ ഭാര്യ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *