April 26, 2024

പടിഞ്ഞാറതറ ഗ്രാമ പഞ്ചായത്തിന്റെ ഭൂപ്രകൃതിയെയും ഭൂപടത്തെയും പരിചയപ്പെത്തി അശ്മിറയും അക്ഷയ് കുമാറും ശ്രദ്ധനേടി

0
Img 20181113 192958

പടിഞ്ഞാറതറ ഗ്രാമ പഞ്ചായത്തിന്റെ ഭൂപ്രകൃതിയെയും  ഭൂപടത്തെയും പരിചയപ്പെത്തി അശ്മിറയും അക്ഷയ് കുമാറും ശ്രദ്ധനേടി . 

മേപ്പാടി: പടിഞ്ഞാറത്തറ പഞ്ചായത്തിന്റെ യഥാർത്ഥ ഭൂപ്രകൃതിയെയും അതിന്റെ ധരാതലീയ ഭൂപടത്തെയും അവതരിപ്പിച്ചുക്കൊണ്ടാണ്  പടിഞ്ഞാറത്തറ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ അശ്മിറ എ.സിയും, അക്ഷയ് കുമാർ എം.എസും വയനാട് ജില്ലാ ശാസ്ത്രമേളയിൽ സാമൂഹ്യ ശാസ്ത്ര വിഭാഗം സ്റ്റിൽ മോഡലിൽ ശ്രദ്ധേയരാവുന്നത്.

വടക്കൻ അക്ഷാംശം 11 ^ 40 നും കിഴക്കൻ രേഖാംശം 75^ 57 നും ഇടയിലാണ് ബാണാസുര ഡാമിന്റെ സ്വന്തം നാടായ പടിഞ്ഞാറത്തറ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നതായ് ഭൂപടത്തിലൂടെ വിദ്യാർത്ഥികൾ പരിചയപ്പെടുത്തുന്നത്  .

ഒരു ചെറിയ തോത് ഭൂപടത്തിൽ ഈ പ്രദേശം ചിത്രീകരിക്കുക ദുഷ്കരമായതിനാൽ തന്നെ ഭൂപടത്തെ അവർ ഒരു വലിയ തോതിലൂടെ അവതരിപ്പിക്കുന്നു  .

പഞ്ചായത്തിലെ  പ്രധാന ഘടകങ്ങളായ പടിഞ്ഞാറത്തറ ടൗണും ,റോഡുകളും ,ഡാമും , പള്ളികളും , അമ്പലങ്ങളും കൃഷിയിടങ്ങളെല്ലാം വിവിധ ചിഹ്നങ്ങളിലൂടെ  പരിചയപ്പെടുത്തിട്ടുണ്ട്..

ഏഷ്യയിലെ മണ്ണ്ക്കൊണ്ട് നിർമിച്ച ഏറ്റവും വലിയ രണ്ടാമത്തെ ഡാമായ ബാണാസുര ഡാമിനെ വളരെ മനോഹരമായാണ് വിദ്യാർത്ഥികൾ ഭൂപടത്തിൽ കാണിച്ചിട്ടുള്ളത് .മല നിരകളാൽ ചുറ്റപ്പെട്ട ഡാമിനെ കൃത്യതയോടുക്കൂടെ ഭൂപടത്തിൽ അവതരിപ്പിച്ചിട്ടുണ്ട് . ഈ മലകളുടെ ഭൂപ്രകൃതി , ഉയരം , ചരിവ് എന്നിവ ഭൂപടത്തിലെ കോണ്ടൂർ രേഖകളിൽ വിദ്യാർത്ഥികൾ ഉൾപ്പെടുത്തിയിട്ടുണ്ട് .

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *