October 17, 2026

ജില്ലാ സ്കൂൾ കലോത്സവം ഇക്കൊല്ലവും സൈഫുദ്ധീൻ അടയാളപ്പെടുത്തും

0
IMG-20181114-WA0227
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
ജില്ലാ കൗമാര കലോത്സവം അടയാളപ്പെടുത്താൻ ഇത്തവണയും  നിയോഗം വയനാട് ഓർഫനേജ് വി.എച്ഛ്.എസ്. സ്കൂൾ അധ്യാപകൻ കെ. സൈഫുദ്ധീന്. കമ്പ്യൂട്ടർ ദൃശ്യകലയിലെ അദ്ദേഹത്തിന്റെ  വൈദഗ്ധ്യം ഇതിനോടകം നിരവധി ജില്ലാ സംസ്ഥാന പരിപാടികളുടെയും സ്ഥാപനങ്ങളുടെയും മുദ്രയായി ആവിഷ്കരിക്കപ്പെട്ടു കഴിഞ്ഞു.  കലാകൂട്ടിനു വർണ്ണക്കുട  ചൂടി അതിവേഗം ശ്രദ്ധപിടിച്ചു പറ്റുന്ന അദ്ദേഹത്തിന്റെ കലാ സൃഷ്ടിയാണ് ഇത്തവണ വടുവഞ്ചാൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കുന്ന 39 മത് വയനാട് ജില്ലാ സ്കൂൾ കലോത്സവത്തിനായി തിരഞ്ഞെടുക്കപ്പെട്ട ലോഗോ.
2008, 2011, 2012, 2016 വർഷങ്ങളിൽ ജില്ലാ സ്കൂൾ കലോത്സവങ്ങളുടെയും 2008, 2014, 2016 വർഷങ്ങളിൽ സബ് ജില്ല കലോത്സവങ്ങളുടെയും മുദ്രകൾ രൂപ കല്പന ചെയ്തത് ഇദ്ദേഹമായിരുന്നു.
വയനാടിനെ ആവേശം കൊള്ളിച്ചിരുന്ന വയനാട് പ്രീമിയർ ലീഗിന്റെ ലോഗോ, വി.എച്ച്. എസ്.ഇ.  റീജിയണൽ എക്സ്പോയുടെ ലോഗോ, ഡബ്ല്യൂ.എം.ഒ.  മുട്ടിലിന്റെ ഗോൾഡൻ ജുബിലി  ലോഗോ തുടങ്ങി ശ്രദ്ധേയമായ നിരവധി സംരംഭങ്ങളിൽ അദ്ദേഹത്തിന്റെ പ്രതിഭ തെളിയിക്കപ്പെട്ടതാണ്.  കോഴിക്കോട് ജില്ലയിലെ മുക്കം ചേന്നമംഗല്ലൂർ സ്വദേശിയായ സൈഫുദ്ധീൻ 1994 മുതൽ വയനാട് ഓർഫനേജ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ജോലി ചെയ്തു വരുന്നു.
( റിപ്പോർട്ട്: ആര്യ ഉണ്ണി) 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *