October 1, 2026

വെണ്ണിയോട് ചെറുപുഴയില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു

0
venniyod-cherupuzhayil-masya-kunjungale-nikshevikkunn-paripadi-kottathara-panjayath-vice-president-vn-unnikrishnan-uthgadanam-cheyyunnu-
By ന്യൂസ് വയനാട് ബ്യൂറോ

കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ വെണ്ണിയോട് ചെറുപുഴയില്‍ മൂന്നുലക്ഷം മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഉള്‍നാടന്‍ മത്സ്യസമ്പത്തും മത്സ്യ ഉത്പാദനവും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പ്  നടപ്പാക്കുന്ന സാമൂഹ്യ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായാണ് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. കോട്ടത്തറ ഗ്രാമപഞ്ചായത്ത് ഉപാദ്ധ്യക്ഷന്‍ വി.എന്‍. ഉണ്ണികൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കട്‌ല, രോഹു, സൈപ്രിനസ് ഇനത്തില്‍പ്പെട്ട മൂന്നുലക്ഷം മത്സ്യകുഞ്ഞുങ്ങളെയാണ് വെണ്ണിയോട് ചെറുപുഴയില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഫിഷറീസ് അസിസ്റ്റന്റ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സി. രാജു, സി. ആഷിഖ് ബാബു എന്നിവര്‍ സംസാരിച്ചു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *