July 26, 2026

ബാൻറ് മേളത്തിൽ 25-ാം വർഷവും ബത്തേരി സെന്റ് ജോസഫ്

0
IMG-20181119-WA0089
By ന്യൂസ് വയനാട് ബ്യൂറോ
ബാൻറ് മേളത്തിൽ  25-ാം  വർഷവും ബത്തേരി സെന്റ് ജോസഫ്

സിജു വയനാട്, പി.എസ്. അശ്വതി

വടുവൻചാൽ: ജില്ലാ കലോൽസവത്തിൽ കഴിഞ്ഞ 25 വർഷമായി ബത്തേരി   സെൻറ് ജോസഫ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ സർവ്വാധിപത്യം തുടരുന്നു.എഡ്വിൻ ടോമിന്റെ നേതൃത്വത്തിൽ 20  സഹപാഠികൾ അണിനിരന്ന് കാഴ്ചക്കാരെയും വിധികർത്താക്കളെയും ഒരു പോലെ അമ്പരപ്പെടുത്തി. മൽസരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളിലേറെയും മൂന്ന് മാസം കൊണ്ട് പരിശീലനം പൂർത്തീകരിച്ചവരാണ്. അഭിന മരിയ തോമസും, അഭിഷ വിജയനും മാത്രമാണ് കഴിഞ്ഞ മൂന്ന് വർഷമായി ബാൻറ് പരിശീലിക്കുന്നവർ. റിട്ടയർഡ്  പോലീസ് ഉദ്യോഗസ്ഥൻ ജോസഫ് കെ. റ്റി യുടെ ശിക്ഷണത്തിൽ മൂന്ന് മാസത്തെ കഠിന പരിശ്രമത്തിന്റെ വിജയമെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.വിജയമുറപ്പായിരുന്നു എന്നാൽ സംസ്ഥാന തലത്ത് എ ഗ്രേഡ് നേടുകയാണ് പ്രധാന ലക്ഷ്യമെന്നും വിദ്യാർത്ഥികൾ കൂട്ടിച്ചേർത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *